ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

തമിഴ്‌നാട്ടില്‍(Tamil Nadu) നിന്നും സിമന്റ് കയറ്റിവന്ന ലോറി താഴ്ചയിലേക്കു മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ തെന്മല കഴുതുരുട്ടി പതിമൂന്ന് കണ്ണറ പാലത്തിന് സമീപം എം എസ് എല്‍ വളവിലായിരുന്നു അപകടം(Accident). തിരുവനന്തപുരം ഇലഞ്ചിയം സ്വദേശി 33 വയസുള്ള സതീഷ് മോനാണ് മരിച്ചത്.

എതിരെ വന്ന വാഹനത്തിന് വശം കൊടുക്കവെ നിയന്ത്രണം വിട്ട ലോറി 30 അടിയിലേറെ താഴ്ചയുള്ള ആറ്റിലേക്ക് മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ സതീശ് മോനെ പുനലൂര്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കോട്ടയം(Kottayam) ഈരാറ്റുപേട്ട തീക്കോയിലാണ് അപകടം(Accident) നടന്നത്. തീക്കോയി സ്വദേശി സുനിഷ് ആണ് മരിച്ചത്. കാര്‍(car) നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here