Silver Line:സില്‍വര്‍ ലൈന്‍ സംവാദം ഇന്ന്

വിദഗ്ധരെ പങ്കെടുപ്പിച്ച് കെ റെയില്‍ കോര്‍പറേഷന്‍ സംഘടിപ്പിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ സംവാദ പരിപാടി ഇന്ന് നടക്കും. തിരുവനന്തപുരത്ത് രാവിലെ 11 മണിക്കാണ് സംവാദം നടക്കും. വാദിക്കാനും ജയിക്കാനുമല്ല; അറിയാനും അറിയിക്കാനുമാണ് എന്ന പേരിലാണ് കെ റെയില്‍ സംവാദം സംഘടിപ്പിക്കുന്നത്. ഇതിലൂടെ കെ റെയില്‍ കോര്‍പറേഷന്‍ നിഷ്പക്ഷ ചര്‍ച്ചക്ക് വേദിയൊരുക്കുകയാണ്. വിരമിച്ച റെയില്‍വേ ബോര്‍ഡ് മെമ്പര്‍ സുബോധ് കുമാര്‍ ജയിന്‍, കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വിസി ഡോ. കുഞ്ചെറിയ പി ഐസക്, എസ് എന്‍ രഘു ചന്ദ്രന്‍ നായര്‍ തുടങ്ങി മൂന്നു പേരാണ് പദ്ധതിയെ അനുകൂലിക്കുന്നവരുടെ പാനലില്‍ ഉള്ളത്. ആര്‍ വി ജി മേനോനാണ് എതിര്‍ക്കുന്നവരുടെ പാനലില്‍ ഉള്ളത്.

കെ റെയില്‍ കോര്‍പറേഷന്‍ നടത്തുന്ന സംവാദ പരിപാടി തുറന്ന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെ പറ്റി പലതരം പ്രചാരണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ്  സംവാദം. നാഷണല്‍ അക്കാദമി ഓഫ് ഇന്ത്യന്‍ റെയില്‍വേസില്‍ നിന്ന് വിമരിച്ച സീനിയര്‍ പ്രൊഫസര്‍ മോഹന്‍ എ മേനോനായിരിക്കും സംവാദത്തിന്റെ മോഡറേറ്റര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News