
കശ്മീരിലെ പുല്‍വാമയില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നീ തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. ഇവര്‍ കശ്മീര്‍ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരായിരുന്നു. അതേസംയം കശ്മീരില്‍ കൂടുതല്‍ തീവ്രവാദികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകുന്നേരം ജില്ലയിലെ മിത്രിഗാം മേഖലയില്‍ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതും സൈന്യം ഭീകരരെ വധിച്ചതും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here