
ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസില്‍ ലീഗ് നേതാവ് ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ കസ്റ്റംസ് പിടിയില്‍. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകനായ ഷാബിന്‍ കേസിലെ രണ്ടാം പ്രതിയാണ്. ഷാബിനെ കൊച്ചിയില്‍ നിന്ന് ഇന്നലെ രാത്രിയാണ് കസ്റ്റംസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. കടത്താനുപയോഗിച്ച സ്വര്‍ണത്തിനായി പണം മുടക്കിയത് ഷാബിനാണെന്നാണ് കസ്റ്റംസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഇബ്രാഹിംകുട്ടിയെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാബിന്‍ പിടിയിലാവുന്നത്.
അതേസമയം ദുബായിലുള്ള സിറാജുദ്ദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും കസ്റ്റംസ് തുടങ്ങി. നഗരസഭാ വൈസ് ചെയര്‍മാനെതിരെ വിജിലന്‍സിനെ സമീപിക്കുമെന്ന് ഇടത് കൗണ്‍സിലര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വീട്ടില്‍ പരിശോധനയ്ക്കെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഷാബിന്‍ ബിസിനസ് ആവശ്യത്തിനായി കാസര്‍കോട് പോയതാണെന്ന വിവരമാണ് ബന്ധുക്കള്‍ നല്‍കിയത്. സിനിമാ നിര്‍മാതാവ് സിറാജുദ്ദിനെ ഫോണില്‍ ബന്ധപ്പെടാന്‍ കസ്റ്റംസ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സ്വര്‍ണമടങ്ങിയ പാര്‍സല്‍ സ്വീകരിക്കാനെത്തി അറസ്റ്റിലായ നകുലിനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഷാബിനും സിറാജുദ്ദിനും ചേര്‍ന്നാണ് തൃക്കാക്കര നഗരസഭയിലെ കോണ്ട്രാക്ട് ജോലികളേറെയും ചെയ്തിരുന്നത്. ഇതിന് സഹായിച്ചത് നഗരസഭ വൈസ് ചെയര്‍മാനായ ഇബ്രാഹിം കുട്ടി ആണെന്നാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ആരോപണം. പരാതിയുമായി വിജിലന്‍സിനെ സമീപിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here