Delhi Metro:ദില്ലിയിലും ഗെയ്ജ് മാറ്റം; ദില്ലി മെട്രോ സ്റ്റാന്‍ഡേര്‍ഡ് ഗെയ്ജിലേക്ക് മാറുന്നു

(Delhi Metro)ദില്ലി മെട്രോ സ്റ്റാന്‍ഡേര്‍ഡ് ഗെയ്ജിലേക്ക് മാറുന്നു. ദില്ലി മെട്രോ സ്റ്റാന്‍ഡേര്‍ഡ് ഗെയ്ജിലേക്ക് മാറുന്നത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്താനെന്നാണ് ഡിഎംആര്‍സിയുടെ വിശദീകരിച്ചു. ആദ്യ സ്റ്റാന്‍ഡേര്‍ഡ് ഗേയ്ജ് ട്രെയിന്‍ മുണ്ട്ക ഡിപ്പോയില്‍ എത്തി. ലോകത്തിലെ 95% മെട്രോകളും സ്റ്റാന്‍ഡേര്‍ഡ് ഗെയ്ജിലാണ് പ്രവര്‍ത്തനം നടത്തുന്നത്. ഭാവിയില്‍ എളുപ്പത്തില്‍ ട്രെയിനുകള്‍ ലഭ്യമാക്കാനാണ് സ്റ്റാന്‍ഡേര്‍ഡ് ഗെയ്ജിലേക്കുള്ള മാറ്റമെന്നും ഡിഎംആര്‍സി അറിയിച്ചു.

കേരളത്തില്‍ കെ റെയില്‍ പണിയുന്നത് സ്റ്റാന്‍ഡേര്‍ഡ് ഗേയ്ജിലാണ്. കെ റെയില്‍ സ്റ്റാന്‍ഡേര്‍ഡ് ഗേയ്ജില്‍ പണിയുന്നത് എന്തുകൊണ്ട് എന്ന്ു വിമര്‍ശകര്‍ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് തക്കതായ മറുപടിയാണ് രാജ്യത്തെ പ്രമുഖ മെട്രോ സ്‌റ്റേഷനായ ദില്ലി മെട്രോ സ്റ്റാന്‍ഡേര്‍ഡ് ഗെയ്ജിലേക്ക് മാറുന്നതിലൂടെ ലഭിക്കുന്നത്. പ്രധാന അതിവേഗ ട്രെയിന്‍ പദ്ധതികള്‍ സ്റ്റാന്‍ഡേര്‍ഡ് ഗേയ്ജിലാണ് പ്രവര്‍ത്തനം നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News