
(Kazhakkoottam)കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനു സമീപം നാടന്‍ (Bomb)ബോംബ് കണ്ടെത്തിയ സംഭവത്തില്‍ ഓടി രക്ഷപ്പെട്ട മൂന്നു പേരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷന്‍ കടവ് സ്വദേശികളായ സുല്‍ഫി, സന്തോഷ് ശാന്തിനഗര്‍ സ്വദേശി ഷാജഹാന്‍ തുടങ്ങിയവരാണ് പിടിയിലായത്. അതേസമയം ഓടി രക്ഷപ്പെട്ട മറ്റൊരാളായ സായികുമാറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇന്നലെ രാത്രി എട്ടുമണിയോടെ ആര്‍ പി എഫ് നടത്തിയ പട്രോളിംഗിനിടെയാണ് റെയില്‍ പാളത്തിനു സമീപം നാടന്‍ ബോംബു ശേഖരം കണ്ടെത്തിയത്.
അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാള്‍ കസ്റ്റഡിയിലായി. നന്മേനി സ്വദേശി സജീവനാണ് അറസ്റ്റിലായത്. ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ ഇതിന് മുന്‍പ് തൃശൂര്‍ കളക്റ്ററേറ്റിന് ബോംബു വയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ക്ഷേത്രത്തിലെ സുരക്ഷാ പരിശോധന കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here