Vijay Babu: വിജയ് ബാബുവിനായി ലുക്കൗട്ട് നോട്ടീസ്‌ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Wednesday, July 6, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    ലക്ഷദ്വീപ് വിഷയത്തില്‍ സൈബര്‍ ആക്രമണം നേരിടുന്ന പൃഥ്വിക്ക്  പിന്തുണയുമായി സഹപ്രവര്‍ത്തകര്‍

    ഏറ്റവും വലിയ പ്രൊമോഷന്‍ പ്ലാറ്റ്‌ഫോം സോഷ്യല്‍ മീഡിയ എന്ന് പൃഥ്വിരാജ്

    ബോക്സ് ഓഫീസില്‍ വിജയത്തുടര്‍ച്ചയ്ക്ക് “അഖിലനുമായി” ജയം രവി

    ബോക്സ് ഓഫീസില്‍ വിജയത്തുടര്‍ച്ചയ്ക്ക് “അഖിലനുമായി” ജയം രവി

    അച്ഛനും അമ്മയ്ക്കും പിന്നാലെ ശ്രേയയും യാത്രയായി

    അച്ഛനും അമ്മയ്ക്കും പിന്നാലെ ശ്രേയയും യാത്രയായി

    കൊതിയായിട്ടല്ലേ?….ടിവി സ്‌ക്രീനില്‍ കണ്ട ഇറച്ചി നക്കി നായ; വൈറല്‍ വിഡിയോ

    കൊതിയായിട്ടല്ലേ?….ടിവി സ്‌ക്രീനില്‍ കണ്ട ഇറച്ചി നക്കി നായ; വൈറല്‍ വിഡിയോ

    സിപിഐഎം നേതാവ് കെ വി ബാലന്‍ അന്തരിച്ചു

    സിപിഐഎം നേതാവ് കെ വി ബാലന്‍ അന്തരിച്ചു

    അഞ്ച് വയസുകാരനെ ബോധം പോകുംവരെ ക്രൂരമായി തല്ലിച്ചതച്ച് അധ്യാപകന്‍; എടുത്തിട്ട് പെരുമാറി നാട്ടുകാര്‍

    അഞ്ച് വയസുകാരനെ ബോധം പോകുംവരെ ക്രൂരമായി തല്ലിച്ചതച്ച് അധ്യാപകന്‍; എടുത്തിട്ട് പെരുമാറി നാട്ടുകാര്‍

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

Vijay Babu: വിജയ് ബാബുവിനായി ലുക്കൗട്ട് നോട്ടീസ്‌

by newzkairali
2 months ago
Vijay Babu: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാല്‍സംഗ കേസ്
Share on FacebookShare on TwitterShare on Whatsapp

Read Also

ദിലീപിന് തിരിച്ചടി; മെമ്മറി കാർഡ്‌ പരിശോധിക്കാം; അന്വേഷണം ആവശ്യമില്ലെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി

സത്യം ജയിക്കും;എഡിറ്റ് ചെയ്യാത്ത തെളിവുകള്‍ സമര്‍പ്പിച്ചു:നടന്‍ വിജയ് ബാബു|Vijay Babu

P C George: പീഡന പരാതിയില്‍ പി സി ജോര്‍ജിനെ പിന്തുണച്ച് കെ സുധാകരന്‍

ലൈംഗിക പീഡനക്കേസിൽ പ്രതിയായ നിർമാതാവും നടനുമായ വിജയ് ബാബുവിനായി(vijay babu) ലുക്കൗട്ട് നോട്ടീസും(lookout notice) ലുക്കൗട്ട് സർക്കുലറും പുറത്തിറക്കി. പ്രതി വിദേശത്താണെന്നും പൊലീസ് സ്ഥിരീകരിച്ചു.

ഈ മാസം 22നാണ് വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിനിയും നടിയുമായ യുവതി പീഡന പരാതി നൽകിയത്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ വിജയ് ബാബു ചൊവ്വാഴ്ച രാത്രി ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇരയുടെ പേര് വെളിപ്പെടുത്തിയത്.

ഈ കുറ്റത്തിന് വിജയ് ബാബുവിനെതിരെ തേവര പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതിക്കാരി തന്നെയാണ് വീണ്ടും പരാതി നൽകിയത്. ഇതോടെ വിജയ് ബാബുവിനെതിരെ ബാലാൽസംഗ കുറ്റമടക്കം രണ്ടു കേസുകളായി.

ഒളിവിൽ കഴിയുന്ന പ്രതിക്ക് വേണ്ടി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുടെ പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റിൽ പൊലീസ് പരിശോധന നടത്തി. അതിനിടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു പങ്കുവെച്ച വീഡിയോ ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായി.

കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വീഡിയോ അപ്രത്യക്ഷമായത്. വിജയ് ബാബു ആണോ ഫേസ്ബുക്ക് ആണോ വീഡിയോ പിൻവലിച്ചത് എന്ന് വ്യക്തമല്ല. ബലാൽസംഗ കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

‘മദ്യം നൽകി അവശയാക്കി, ലൈംഗികമായി ദുരുപയോഗം ചെയ്‌തു’; വിജയ്‌ ബാബുവിനെതിരെ പരാതിക്കാരി

കുറിപ്പിന്റെ പൂർണരൂപം:

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ മലയാള സിനിമയിൽ ഒരു നടിയായി ജോലി ചെയ്തുവരുന്നു. 13/03/22 – 14/04/2022 യുള്ള കാലയളവിൽ എനിക്ക് , ഫ്രൈഡേ ഫിലിം ഹൗസ് എന്ന സ്ഥാപനം നടത്തുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിൽ നിന്ന് ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നു.

മലയാള സിനിമാ ഇൻഡസ്ട്രിയിൽ പ്രവൃത്തിക്കുന്ന ഒരാൾ എന്ന നിലയിൽ കുറച്ച് വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്.

സിനിമ രംഗത്ത് പുതുമുഖമായ എന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകുകയും ചെയ്‌തു കൊണ്ട് അദ്ദേഹം എന്റെ വിശ്വാസം നേടിയെടുത്തു. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്‌നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറി, അതിൻ്റെ മറവിൽ എന്നെ ലൈംഗികമായി ചൂഷണം ചെയ്‌തു.

രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തൻ്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവർത്തനരീതി. തുടർന്നു മദ്യം നൽകി, അവശയാക്കി, അതിൻ്റെ ലഹരിയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും.
എനിക്ക് ബോധമുണ്ടായപ്പോഴെല്ലാം, സെക്സിൽ ഏർപ്പെടാനുള്ള സമ്മതം ഞാൻ നിഷേധിച്ചു.

പക്ഷേ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്‌നമായിരുന്നില്ല, എന്റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാൾ എന്നെ പലതവണ ബലാത്സംഗം ചെയ്‌തു. Happy Pill പോലുള്ള രാസ ലഹരി വസ്തുക്കൾ കഴിക്കാൻ എന്നെ നിർബന്ധിച്ചു, പക്ഷേ ഞാൻ അത് നിഷേധിച്ചു.

മദ്യം നൽകി എനിക്ക് ബോധത്തോടെ Yes or No ‘ എന്ന് പറയാൻ കഴിവില്ലാതിരുന്നപ്പോൾ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു. ഒരു കാറിൽ വെച്ച് ഓറൽ സെക്സിനു എന്നെ നിർബന്ധിച്ചു. അതുണ്ടാക്കിയ ഷോക്കിൽ എനിക്ക് സംസാരിക്കാൻ പോലും പറ്റാതായി.

എൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന, എൻ്റെ ആത്മാഭിമാനത്തെ തകർക്കുന്ന ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു ഞാൻ. അയാളിൽ നിന്ന് ഞാൻ ഓടിപ്പോകാൻ ശ്രമിക്കുമ്പോഴെല്ലാം, വിവാഹ വാഗ്ദാനങ്ങളുമായി അയാൾ എന്റെ പിന്നാലെ വരും.

അവനിൽ നിന്ന് ഞാൻ അനുഭവിച്ച ശാരീരിക മാനസിക പീഢനങ്ങൾക്ക് നിരവധി സാക്ഷികളുണ്ട്. ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം തന്റെ വരാനിരിക്കുന്ന സിനിമകളിൽ എനിക്ക് കഥാപാത്രങ്ങൾ വാഗ്‌ദാനം ചെയ്യാറുണ്ടായിരുന്നു. എന്നാൽ എൻ്റെ സൗഹൃദം ഇത്തരം ലക്ഷ്യം മുന്നോട്ടുവെച്ച്കൊണ്ടായിരുന്നില്ല.

ചലച്ചിത്രമേഖലയിൽ അയാൾക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാൻ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാൻ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത് .എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു.

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്സിനായി നിർബന്ധിക്കുകയും ചെയ്‌തു. എൻ്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല.

ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാൻ. എന്നാൽ ഇന്ന് ഞാൻ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു. അയാൾ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാൻ പേടിച്ച്, ഭയത്തോടെ ഞാൻ ഉള്ളിൽ കരയുകയായിരുന്നു.

എന്റെ ഒരു നഗ്നവീഡിയോ റെക്കോർഡ് ചെയ്യുകയും അത് ലീക്കു ചെയ്‌ത് എന്റെ സിനിമാ ജീവിതം തകർക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി. എൻ്റെ ജീവൻ അപായപ്പെടുത്തുമെന്നും. വിജയ് ബാബുവിന്റെ ഈ കെണിയിൽ അകപ്പെട്ട ആദ്യത്തെ പെൺകുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകൾ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു.

അവർ പേടിച്ച് പുറത്ത് വരുന്നില്ല എന്നു മാത്രം. ഇനി ഞാൻ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാൻ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങൾക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു.

ഞാൻ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുന്നു.
ജീവിതത്തിൽ, പ്രത്യേകിച്ച് സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും , ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്. അയാളിൽ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുള്ളതും നിശബ്ദരായിരിക്കുന്നതുമായ എല്ലാ സ്ത്രീകളോടും ഞാൻ സംസാരിക്കാൻ ആവശ്യപ്പെടുന്നു, കാരണം നമുക്ക് ഒരുമിച്ച് മറ്റൊരു പെൺകുട്ടിയെ ചൂഷണം ചെയ്യുന്നത് തടയാം.

N.B: സോഷ്യൽ മീഡിയയിൽ എന്നെ അപമാനിക്കുകയോ വ്യക്തിപരമായി ആക്രമിക്കുകയോ അല്ലെങ്കിൽ എന്റെ പ്രതിച്ഛായയും വ്യക്തിത്വവും നശിപ്പിക്കാൻ ശ്രമിക്കുന്നതോ ആയവർക്കെതിരെ ഞാൻ കർശനമായ നിയമനടപടി സ്വീകരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: ActressLookout NoticepoliceRape CaseVijay Babu
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

ലക്ഷദ്വീപ് വിഷയത്തില്‍ സൈബര്‍ ആക്രമണം നേരിടുന്ന പൃഥ്വിക്ക്  പിന്തുണയുമായി സഹപ്രവര്‍ത്തകര്‍
Latest

ഏറ്റവും വലിയ പ്രൊമോഷന്‍ പ്ലാറ്റ്‌ഫോം സോഷ്യല്‍ മീഡിയ എന്ന് പൃഥ്വിരാജ്

July 6, 2022
ബോക്സ് ഓഫീസില്‍ വിജയത്തുടര്‍ച്ചയ്ക്ക് “അഖിലനുമായി” ജയം രവി
Entertainment

ബോക്സ് ഓഫീസില്‍ വിജയത്തുടര്‍ച്ചയ്ക്ക് “അഖിലനുമായി” ജയം രവി

July 6, 2022
അച്ഛനും അമ്മയ്ക്കും പിന്നാലെ ശ്രേയയും യാത്രയായി
Kerala

അച്ഛനും അമ്മയ്ക്കും പിന്നാലെ ശ്രേയയും യാത്രയായി

July 6, 2022
കൊതിയായിട്ടല്ലേ?….ടിവി സ്‌ക്രീനില്‍ കണ്ട ഇറച്ചി നക്കി നായ; വൈറല്‍ വിഡിയോ
Latest

കൊതിയായിട്ടല്ലേ?….ടിവി സ്‌ക്രീനില്‍ കണ്ട ഇറച്ചി നക്കി നായ; വൈറല്‍ വിഡിയോ

July 6, 2022
സിപിഐഎം നേതാവ് കെ വി ബാലന്‍ അന്തരിച്ചു
Kerala

സിപിഐഎം നേതാവ് കെ വി ബാലന്‍ അന്തരിച്ചു

July 6, 2022
അഞ്ച് വയസുകാരനെ ബോധം പോകുംവരെ ക്രൂരമായി തല്ലിച്ചതച്ച് അധ്യാപകന്‍; എടുത്തിട്ട് പെരുമാറി നാട്ടുകാര്‍
Latest

അഞ്ച് വയസുകാരനെ ബോധം പോകുംവരെ ക്രൂരമായി തല്ലിച്ചതച്ച് അധ്യാപകന്‍; എടുത്തിട്ട് പെരുമാറി നാട്ടുകാര്‍

July 6, 2022
Load More

Latest Updates

ഏറ്റവും വലിയ പ്രൊമോഷന്‍ പ്ലാറ്റ്‌ഫോം സോഷ്യല്‍ മീഡിയ എന്ന് പൃഥ്വിരാജ്

ബോക്സ് ഓഫീസില്‍ വിജയത്തുടര്‍ച്ചയ്ക്ക് “അഖിലനുമായി” ജയം രവി

അച്ഛനും അമ്മയ്ക്കും പിന്നാലെ ശ്രേയയും യാത്രയായി

കൊതിയായിട്ടല്ലേ?….ടിവി സ്‌ക്രീനില്‍ കണ്ട ഇറച്ചി നക്കി നായ; വൈറല്‍ വിഡിയോ

സിപിഐഎം നേതാവ് കെ വി ബാലന്‍ അന്തരിച്ചു

അഞ്ച് വയസുകാരനെ ബോധം പോകുംവരെ ക്രൂരമായി തല്ലിച്ചതച്ച് അധ്യാപകന്‍; എടുത്തിട്ട് പെരുമാറി നാട്ടുകാര്‍

Don't Miss

Bomb thrown at CPI(M) Headquarters, Security tightens, High alert in Kerala
DontMiss

Bomb thrown at CPI(M) Headquarters, Security tightens, High alert in Kerala

July 1, 2022

Indian athlete Neeraj Chopra breaks his own record, bags silver medal in Diamond League

FIR; എ.കെ.ജി സെന്‍റര്‍ ബോംബാക്രമണം; കേസെടുത്തു, ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി

Bomb thrown at CPI(M) Headquarters, Security tightens, High alert in Kerala

അച്ഛാ… അച്ഛൻ ഇന്നും കൂടെ തന്നെയുണ്ട്; മരിച്ചുപോയ അച്ഛന്റെ വസ്ത്രം ബ്ലാങ്കറ്റാക്കി ഒരു മകൾ

World Social Media Day 2022: A brief history and Significance

T Sivadasamenon; ഇടത് പക്ഷത്തിന്റെ നിറസാന്നിധ്യം, മൺമറഞ്ഞത് ജനഹൃദയങ്ങള്‍ കീഴടക്കിയ നേതാവ്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • ഏറ്റവും വലിയ പ്രൊമോഷന്‍ പ്ലാറ്റ്‌ഫോം സോഷ്യല്‍ മീഡിയ എന്ന് പൃഥ്വിരാജ് July 6, 2022
  • ബോക്സ് ഓഫീസില്‍ വിജയത്തുടര്‍ച്ചയ്ക്ക് “അഖിലനുമായി” ജയം രവി July 6, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE