
ആലപ്പുഴ(Alappuzha) ജില്ലാ കളക്ടര്‍ ഡോ. രേണു രാജും(renu raj) ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും(sreeram venkittaraman) വിവാഹിതരായി.
ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. വിവാഹം കഴിക്കാനുള്ള തീരുമാനം ഐഎഎസ് സുഹൃത്തുക്കളെ വാട്സാപ്പിലൂടെയാണ് രണ്ടുപേരും അറിയിച്ചത്.
എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരുവരും സിവില്‍ സര്‍വീസിലെത്തുന്നത്. 2012ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. പിന്നീട് ദേവികുളം സബ് കളക്ടറായി പ്രവര്‍ത്തിച്ചു.
ചങ്ങനാശേരി സ്വദേശിയായ രേണു രാജ് 2014-ലാണ് രണ്ടാം റാങ്കോടെ ഐഎഎസ് പാസായത്. തൃശൂര്‍, ദേവികുളം എന്നിവിടങ്ങളില്‍ സബ് കളക്ടറായി പ്രവര്‍ത്തിച്ച രേണു ഇപ്പോള്‍ ആലപ്പുഴ ജില്ലാ കളക്ടറാണ്.
ദേവികുളം സബ്കളക്ടറായിരിക്കെ ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചത് വാര്‍ത്തയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here