15-ാമത് ഡിവൈഎഫ്‌ഐ(DYFI) സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് ഔപചാരിക തുടക്കം കുറിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എസ്. സതീഷ് പതാക ഉയര്‍ത്തി. മാര്‍ക്‌സിസ്റ്റ് ചിന്തകനും പ്രഭാഷകനുമായ (Sunil P Elayidom)ഡോ. സുനില്‍ പി ഇളയിടം സമ്മേളനം ഉദ്്ഘാടനം ചെയ്തു. സമൂഹം പ്രതിസന്ധി അഭിമുഖീകരിച്ചപ്പോള്‍ ഉറപ്പോടെ നിന്ന് പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സുനില്‍ പി. ഇളയിടം പറഞ്ഞു. സമൂഹം നേരിടുന്ന ഓരോ പ്രതിസന്ധികളിലും താങ്ങും തണലുമായി ഡിവൈഎഫ്‌ഐ മുന്നില്‍ നിന്നുവെന്നും, ആള്‍ക്കൂട്ടമല്ല, ദിശാബോധത്തോടെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധികളെ മറികടക്കാന്‍ സമൂഹത്തെ സന്നദ്ധമാക്കുന്ന പ്രവര്‍ത്തനമാണ് ഡിവൈഎഫ്‌ഐയുടേത്. നമ്മുടെ രാജ്യം ഇപ്പോള്‍ മതാന്ധതയുടെയും സ്വേഛാധിപത്യത്തിന്റെയും, വര്‍ഗീയതയുടെയും ഫാസിസത്തിന്റെയും മുദ്രകള്‍ വ്യാപിക്കുന്ന കാലത്താണ്. ഹിന്ദി നിര്‍ബന്ധമാക്കണമെന്ന് ഭരണകര്‍ത്താവ് ആവശ്യപ്പെടുന്നത് ഇന്ത്യ എന്ന് സംവിധാനത്തിന് തന്നെ എതിരാണ്. ഇന്ത്യയെന്നത് ഒരു ആശയമാണെന്നും, രാഷ്ട്രഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.