Textbook:സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു

സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു. 288 റ്റൈറ്റിലുകളിലായി 2.84 കോടി ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് വിതരണം ചെയ്തത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഒരു മാസം ശേഷിക്കെയാണ് ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി സ്‌കൂളുകള്‍ക്ക് വിതരണം ചെയ്തത്. 2,84,22,066 പാഠപുസ്തകങ്ങളാണ് വിതരണം ചെയ്തത്. തിരുവനന്തപുരത്തെ കരമന ഗവ: സ്‌കൂളില്‍ വച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തന മികവിനെയും ധനമന്ത്രി അഭിനന്ദിച്ചു.

രാജ്യത്ത് തന്നെ വിദ്യാഭ്യാസ മേഖലക്കായി ഏറ്റവും കൂടുതല്‍ തുക മാറ്റിവെക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. തീരുമാനിച്ച സമയത്തിന് മുന്‍പ് തന്നെ പാഠപുസ്തകം വിതരണം ചെയ്യാനായത് വിദ്യാഭ്യാസ വകുപ്പിന്റെ മികവാണെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കും സി.ബി.എസ്.ഇ സ്‌കൂളുകളിലെ മലയാളം ഭാഷാ വിഷയങ്ങളിലേയും കേരള സംസ്ഥാന സിലബസില്‍ അദ്ധ്യയനം നടത്തുന്ന ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ കുട്ടികള്‍ക്കുമുള്ള പാഠപുസ്തകങ്ങളാണ് വിതരണം ആരംഭിച്ചത്. സ്‌കൂള്‍ സൊസൈറ്റികള്‍ വഴി മേയ് ആദ്യ വാരം കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യും. കൊവിഡ് വളരെയധികം പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലും അദ്ധ്യയനം ആരംഭിക്കുന്നതിന് വളരെ മുന്നെ തന്നെ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളില്‍ എത്തുന്നു എന്നത് വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടമായി തന്നെയാണ് വിലയിരുത്തുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങില്‍ മന്ത്രി ജി.ആര്‍ അനില്‍, ജില്ലാ കളക്ടര്‍, ഡിജിഇ ജീവന്‍ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News