K-rail:കെ റെയില്‍ സംവാദ പരിപാടി പുരോഗമിക്കുന്നു

കെ റെയില്‍ സംവാദ പരിപാടി തിരുവനന്തപുരത്ത് ആരംഭിച്ചു. രാവിലെ 11ന് താജ് വിവാന്തയിലാണ് സംവാദം ആരംഭിച്ചത്. സംവാദ പാനലില്‍ 4 പേരാണ് ഉള്ളത്. സംവാദ പരിപാടിയില്‍ പ്രൊഫസര്‍ മോഹന്‍ എ മേനോനാണ് മോഡറേറ്റര്‍. സുബോധ് ജെയിന്‍, എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, ഡോ. കുഞ്ചറിയ പി ഐസക്ക്, ആര്‍ വി ജി മേനോന്‍ എന്നിവരാണ് പാനലിലുള്ള നാല് പേര്‍. മുന്‍ റെയില്‍വേ ബോര്‍ഡ് അംഗം സുബോധ് ജെയിന്‍, ഡോ. കുഞ്ചെറിയ പി. ഐസക്, എസ് എന്‍. രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ പദ്ധതിയെ അനുകൂലിച്ചും പദ്ധതിയെ എതിര്‍ത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ അധ്യക്ഷന്‍ ആര്‍.വി.ജി. മേനോനും സംവാദത്തില്‍ സംസാരിക്കുന്നു.

കെ റെയില്‍ ഗതാഗത വികസനത്തിന് ഉത്തമ പദ്ധതിയെന്ന് വിലയിരുത്തലുണ്ടായി. വേഗത്തില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന സംവിധാനം വേണമെന്ന് കുഞ്ചെറിയ പി ഐസക്ക് സംവാദത്തില്‍ അഭിപ്രായപ്പെട്ടു. രാജധാനിയും ജനശതാബ്ദിയും പര്യാപ്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സ്റ്റാന്‍ഡേര്‍ഡ് ഗേജ് തന്നെ പ്രശ്‌നമെന്ന് ആര്‍ വി ജി മേനോന്‍ പ്രതികരിച്ചു. അത് ആരാണ് തീരുമാനിച്ചതെന്നും ഇതേകുറിച്ചുള്ള ചര്‍ച്ച നേരത്തേ നടത്തേണ്ടിയിരുന്നുവെന്നും ആര്‍ വി ജി മേനോന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News