Panthalam: പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാട്ടി അന്തരിച്ചു

പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാട്ടി പന്തളം നീരാഴിക്കെട്ടു കൊട്ടാരത്തിൽ മകം നാൾ തന്വംഗി തമ്പുരാട്ടി (ചെറുകുട്ടി തമ്പുരാട്ടി- 103) അന്തരിച്ചു. വ്യാഴാഴ്‌ച പുലർച്ച 4.30 ഓടെയായിരുന്നു അന്ത്യം. പൂഞ്ഞാർ കൊട്ടാരത്തിൽ പരേതനായ പി ആർ രാമവർമ്മ രാജയാണ് ഭർത്താവ്.

മക്കൾ: പി കേരള വർമ്മ (ശിവപ്രസാദ് ), പി രാമവർമ്മ (വിജയചന്ദ്രൻ), പി രാജരാജവർമ്മ (സുധാകരൻ), പി രാഘവ വർമ്മ (അജി), പരേതനായ പി രവിവർമ്മ (ദിനേശ് ).

മരുമക്കൾ: പരേതയായ പത്മിനി തമ്പുരാൻ, സുവർണ്ണ തമ്പുരാൻ (തൃപ്പൂണിത്തുറ കോവിലകം), പരേതരായ ഭാനു തമ്പുരാട്ടി (എണ്ണക്കാട് കോവിലകം), ശാരദ തമ്പുരാട്ടി ( കൊടുങ്ങല്ലൂർ കോവിലകം), ഉഷാവർമ്മ (കിളിമാനൂർ കോവിലകം), മനോരമ തമ്പുരാട്ടി (വൈക്കം കോവിലകം).

ശവസംസ്‌കാരം വ്യാഴാഴ്‌ച ഉച്ചക്ക് മൂന്നു മണിക്ക് പന്തളം തോന്നല്ലൂർ നീരാഴിക്കെട്ടുകൊട്ടാരത്തിൽ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News