മലപ്പുറം(malappuram) വേങ്ങരയിൽ എംഡിഎംഎ(mdma)യുമായി രണ്ട് യുവാക്കൾ പിടിയിൽ. ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 780 ഗ്രാം എംഡിഎംഎയുമായി വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ് (34), കരിക്കണ്ടിയിൽ മുഹമ്മദ് അഷറഫ് (34) എന്നിവരെയാണ് ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡും വേങ്ങര പൊലീസും ചേർന്ന് പിടികൂടിയത്.
ബാംഗ്ലൂര്‍,ഗോവ എന്നിവിടങ്ങളിൽ നിന്ന് യൂസ്ഡ് കാർ വിൽപനയുടെ മറവിലാണ് സംഘം കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നത്.
മലപ്പുറം ജില്ലാപോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിൻറെ നേതൃത്വത്തിൽ എസ്ഐ സി കെ നൗഷാദ്, ജില്ലാ ആൻറി നർക്കോട്ടിക് സ്ക്വാഡിലെ സി പി മുരളീധരൻ, പ്രശാന്ത് പയ്യനാട്, എം മനോജ് കുമാർ, എൻ ടി കൃഷ്ണകുമാർ, കെ ദിനേഷ് , കെ പ്രഭുൽ, ജിനീഷ്, വേങ്ങര സ്റ്റേഷനിലെ എഎസ്ഐ മാരായ അശോകൻ, മുജീബ് റഹ്മാൻ, സിപിഒമാരായ അനീഷ്, വിക്ടർ, ആൻറണി എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.