AK Antony:എ കെ ആന്റണി ഇന്നുമുതല്‍ കേരളത്തില്‍; മടക്കം ഹൈക്കമാന്റ് ദൗത്യവുമായി

ദില്ലി ജീവിതം അവസാനിപ്പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഇന്ന് കേരളത്തിലെത്തും. കേരളം കേന്ദ്രീകരിച്ചാകും ഇനിയുള്ള പ്രവര്‍ത്തനമെന്നാണ് എ കെ ആന്റണി വ്യക്തമാക്കുന്നത്. അതേസമയം ഹൈക്കമാന്‍ഡ് ദൗത്യവുമായാണ് ആന്റണി കേരളത്തിലേക്ക് മടങ്ങുന്നതെന്ന സൂചനകളും ഉണ്ട്. പതിനേഴ് വര്‍ഷം നീണ്ട ദില്ലി ജീവിതം അവസാനിപ്പിച്ചാണ് എ കെ ആന്റണിയുടെ കേരളത്തിലേക്കുള്ള മടക്കയാത്ര. പ്രായവും ആരോഗ്യ പ്രശ്‌നങ്ങളുമാണ് മടങ്ങാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ആന്റണി അറിയിച്ചു. 2005ല്‍ എ കെ ആന്റണി ദില്ലിയിലേക്ക് വരുമ്പോള്‍ അന്ന് ഒന്നാം യു പി എയുടെ അധികാര കാലമാണ്. മടങ്ങുമ്പോള്‍ കോണ്‍ഗ്രസ് അതിന്റെ ഏറ്റവും വലിയ തകര്‍ച്ചയിലുമാണ്.

ലോക്‌സഭയില്‍ കോണ്‍ഗ്രസിനുള്ളത് 52 സീറ്റ് മാത്രമാണ്. അതില്‍ 15 സീറ്റ് കേരളത്തില്‍ നിന്നാണ്. യു.ഡിഎഫിന് ആകെ 19 സീറ്റ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ലോക്‌സഭയില്‍ ആകെയുള്ള 52 സീറ്റുപോലും നിലനിര്‍ത്തുക കോണ്‍ഗ്രസിന് പ്രയാസമാകും. കേരളമാണ് ഹൈക്കമാന്റ് വലിയ പ്രതീക്ഷയോടെ കാണുന്ന ഒരു സംസ്ഥാനം. രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ നിന്നുതന്നെ സ്ഥാനാര്‍ത്ഥിയാകാനും സാധ്യതയുണ്ട്. കെ.പി.സി.സിയുടെ അദ്ധ്യക്ഷനായി കെ. സുധാകരനും പ്രതിപക്ഷ നേതാവായി വി ഡി സതീശനുമെത്തി കോണ്‍ഗ്രസ് മുഖം മാറിയെങ്കിലും രാഷ്ട്രീയ മാറ്റത്തിനുള്ള തംരംഗമുണ്ടാക്കാന്‍ ഈ നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. പിണറായി വിജയനെ പോലെ കരുത്തനായ നേതാവിനെ നേരിടുക അത്ര എളുപ്പമല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാം. സംസ്ഥാന കോണ്‍ഗ്രസിലെ നേതൃനിര ശക്തിപ്പെടുത്താനും, തെരഞ്ഞെടുപ്പിനായി പാര്‍ടിയെ ഒരുക്കാനും ആന്റണിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് വിവരം. ഔദ്യോഗിക പദവികളൊന്നും ഏറ്റെടുത്താകാതെയാകും ആന്റണിയുടെ പ്രവര്‍ത്തനമെന്നും സൂചനയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News