Kozhikode:കോഴിക്കോട് യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; സ്ഥലത്ത് ഫോറന്‍സിക്ക് സംഘം പരിശോധന നടത്തി

കോഴിക്കോട് ചെറുവണ്ണൂരില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സ്ഥലത്ത് ഫോറന്‍സിക്ക് സംഘം പരിശോധന നടത്തി. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ കേസ് ജില്ലാ ക്രൈബ്രാഞ്ചാണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും നിലവില്‍ ദൂരഹതകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ജില്ലാ ക്രൈംബ്രാഞ്ച് എ സി പി അനില്‍ ശ്രീനിവാസന്‍ പറഞ്ഞു.

ചൊവ്വാഴ്ച്ച രാത്രിയായിരുന്നു കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിനെ വീടിന് സമീപത്ത് അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജിഷ്ണു മരണപ്പെടുകയായിരുന്നു. കല്‍പ്പറ്റ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജിഷ്ണുവിനെ തേടി പൊലിസ് വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു സംഭവം. ഇതോടെ ജിഷ്ണുവിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കേസില്‍ നിലവില്‍ ദൂരഹതകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ച് എ സി പി അനില്‍ ശ്രീനിവാസന്‍ പറഞ്ഞു. അതേസമയം ജിഷ്ണുവിന്റെ മരണത്തില്‍ ദുരുഹതകളുണ്ടെന്ന് പിതാവ് സുരേഷ് പറഞ്ഞു. ജിഷ്ണുവിന്റെ തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് വീഴ്ച്ചയില്‍ സംഭവിച്ചതാവാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. പോസ്റ്റ്മാര്‍ട്ടത്തിന്റെ അന്തിമ റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ ഒരു നിഗമനത്തിലേക്ക് അന്വേഷണ സംഘം കടക്കുകയുള്ളൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News