Fuelprice: ഇന്ധന നികുതി; പ്രതിപക്ഷ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും തമ്മില്‍ പോര് രൂക്ഷം

ഇന്ധന നികുതിയില്‍ പ്രതിപക്ഷ സംസ്ഥാനങ്ങളും (Bjp)ബിജെപിയും തമ്മില്‍ പോര് രൂക്ഷമാകുന്നു. ഇന്ധന നികുതിയിലൂടെ കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നും, വിലക്കയറ്റം സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്നും സീതാറാം യെച്ചൂരി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്ന ഭീമമായ എക്‌സൈസ് ഡ്യൂട്ടി കുറക്കണമെന്നാണ് പ്രതിപക്ഷ സംസ്ഥാനങ്ങള്‍ അവശ്യപെടുന്നത്.

3 വര്‍ഷം കൊണ്ട് (Fuelprice)ഇന്ധന നികുതിയിലൂടെ 8 ലക്ഷം കോടി കൈക്കലാക്കിയ കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു. വിലക്കയറ്റം ഉള്‍പ്പെടയുള്ളവ സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമെന്നും
ഇന്ധന വിലവര്‍ധന മറച്ചുവയ്ക്കാന്‍ വര്‍ഗീയതയിലേക്ക് വഴിതിരിച്ചു വിടുന്നുവെന്നും യെച്ചൂരി വിമര്‍ശിച്ചു.

27 ലക്ഷം കോടിയാണ് ബിജെപി സര്‍ക്കാര്‍ നികുതിയിലൂടെ പിരിച്ചതെന്ന് കോണ്ഗ്രസ് ചൂണ്ടിക്കാട്ടി. കോണ്ഗ്രസിന്റെ കാലത്തു പെട്രോള്‍ ലിറ്ററിന് എക്‌സൈസ് ഡ്യൂട്ടി 9രൂപ 48 പൈസയും, ഡീസല്‍ ലിറ്ററിന് 3രൂപ 56 പൈസയും ആയിരുന്നു. എന്നാല്‍ മോഡി സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി ചുമത്തുന്നത് പെട്രോള്‍ ലിറ്ററിന് 27 രൂപ 90 പൈസയും, ഡീസല്‍ ലിറ്ററിന് 21 രൂപ 80 പൈസയും ആണ്.
പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വസ്തുത വിരുദ്ധമായ കണക്കുകള്‍ പറയുകയാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് 26500 കോടി രൂപ നല്‍കാന്‍ ഉണ്ടെന്നും വിലവര്‍ധനവിന് കാരണം മഹാരാഷ്ട്ര അല്ലെന്നുമാണ് ഉദ്ധവ് താക്കറെ വിമര്‍ശിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News