Munnar: മൂന്നാറിൽ വിനോദസഞ്ചാരി തൂങ്ങി മരിച്ച നിലയിൽ

മൂന്നാറിൽ(munnar) വിനോദസഞ്ചാരിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴയ മൂന്നാർ തിയറ്റർ ബസാറിന് സമീപത്തെ സ്വകാര്യ കോട്ടേജിലാണ് ശ്രീജേഷ് സോമൻ [30] തൂങ്ങി മരിച്ചത്. ഏപ്രിൽ 14-നാണ് യുവാവ് സന്ദർശനത്തിനായി മൂന്നാറിലെത്തിയത്.

14 ദിവസമായി മൂന്നാറിലെ വിവിധ മേഖലകൾ സന്ദർശിച്ച യുവാവ് ഇന്നലെ വൈകുന്നേരം 11 മണിക്ക് കോട്ടേജ് ജീവനക്കാരൻ അരവിന്ദിനെ നേരിൽ കണ്ട് സംസാരിച്ചിരുന്നു. രാവിലെ മുറി തുറന്ന നിലയിലായിരുന്നു.

യുവാവ് പോയിരിക്കാമെന്നാണ് കോട്ടേജ് ജീവനക്കാരൻ കരുതിയത്. എന്നാൽ മൂന്നാം നിലയിലെ വാട്ടർ ടാങ്കിൻ്റ സമീപത്ത് ശ്രീജേഷ് സോമനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൃശൂർ കരിപ്പയൂർ കുന്നുംകുളം സ്വദേശിയാണ് ശ്രീജേഷ് സോമൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News