Silver Line : സിൽവർ ലൈൻ പദ്ധതി വിശദമാക്കി പാനൽ ചർച്ച – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Thursday, August 11, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Lydia De Vega: ‘ഏഷ്യന്‍ സ്പ്രിന്‍റ് റാണി’ വിടവാങ്ങി

    Lydia De Vega: ‘ഏഷ്യന്‍ സ്പ്രിന്‍റ് റാണി’ വിടവാങ്ങി

    Nna Thaan Case Kodu: കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം: കുഞ്ചാക്കോ ബോബൻ

    Nna Thaan Case Kodu: കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം: കുഞ്ചാക്കോ ബോബൻ

    യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്

    യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്

    Kunchako Boban: ചിത്രം ആരെയും ദ്രോഹിക്കാനല്ല: വിവാദങ്ങളോട് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍

    Kunchako Boban: ചിത്രം ആരെയും ദ്രോഹിക്കാനല്ല: വിവാദങ്ങളോട് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍

    ‘സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന് ധാരാളം ഞാനും പ്രസംഗിച്ചിട്ടുണ്ട്, ആ വാക്കുകള്‍ ഇന്ന് എന്റെ തന്നെ സത്യാനുഭവമായി മാറിയിരിക്കുന്നു’: എം ബി രാജേഷ്

    ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമായാല്‍ അന്വേഷണ ഏജന്‍സികള്‍ മുറ്റത്തെത്തും: സ്പീക്കര്‍

    ദിലീപിന്റെ കാര്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍

    Dileep : നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ച് ഹര്‍ജിയില്‍ ദിലീപിന് ഹൈക്കോടതിയുടെ നോട്ടീസ്

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

Silver Line : സിൽവർ ലൈൻ പദ്ധതി വിശദമാക്കി പാനൽ ചർച്ച

by വെബ്‌ ഡസ്ക്
3 months ago
അതിവേഗ റെയിൽപാതാ പദ്ധതി; വിശദ റിപ്പോർട്ട്‌ മാർച്ചിൽ; അലൈൻമെന്റ്‌ ഉടൻ പൂർത്തിയാകും
Share on FacebookShare on TwitterShare on Whatsapp

Read Also

Video Song: മൈന്റില്‍ പൈന്റിത് പാരിംഗേ; ഹിറ്റായി ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസി’ലെ പുതിയ ഗാനം

Salim Kumar: നെറ്റ്ഫ്‌ലിക്‌സ് സലിം കുമാര്‍ ആയിരുന്നെങ്കിലോ? തഗ്ഗ് ഡയലോഗുകളുമായി ചിരിപ്പിച്ച് വീഡിയോ

Lydia De Vega: ‘ഏഷ്യന്‍ സ്പ്രിന്‍റ് റാണി’ വിടവാങ്ങി

സിൽവർ ലൈൻ അർധ അതിവേഗ റെയിൽപ്പാതയുമായി ബന്ധപ്പെട്ട് ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും’ എന്ന പേരിൽ കേരള റെയിൽ ( K rail ) ഡെവലപ്‌മെന്റ് കോർപ്പറേഷൻ(കെ-റെയിൽ) പാനൽ ചർച്ച സംഘടിപ്പിച്ചു. പദ്ധതിയുടെ സാമ്പത്തിക – സാങ്കേതിക – പ്രായോഗിക വശങ്ങൾ പരിപാടിയിൽ വിശദമായി ചർച്ച ചെയ്തു.

റോഡ് വികസനംകൊണ്ടു മാത്രം കേരളത്തിന്റെ ഗതാഗത പ്രശ്‌നങ്ങൾക്കു ശാശ്വത പരിഹാരമുണ്ടാക്കാനാകില്ലെന്നു ചർച്ചയിൽ പങ്കെടുത്ത കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി. ഐസക് പറഞ്ഞു. സാങ്കേതികവിദ്യാ മേഖലയിലുണ്ടാകുന്ന മാറ്റം ഗതാഗത മേഖലയിലും സംഭവിക്കണം. സംസ്ഥാനത്തെ പ്രധാന പാതകളിൽ ഇന്നു ഗതാഗതത്തിന്റെ ശരാശരി വേഗം മണിക്കൂറിൽ 30 – 40 കിലോമീറ്ററാണ്.

മറ്റു സംസ്ഥാനങ്ങളിൽ ഇത് 80 – 90 കിലോമീറ്ററാണ്. റെയിൽ ഗതാഗതവേഗം കേരളത്തിൽ 60 കിലോമീറ്ററിനു താഴെ നിൽക്കുന്നു. ഈ സാഹചര്യത്തിനു മാറ്റമുണ്ടാകണമെങ്കിൽ സിൽവർ ലൈൻ പോലുള്ള പുതിയ പദ്ധതികൾ യാഥാർഥ്യമാകണം. അതിവേഗയാത്രയ്ക്കായി തെക്ക് – വടക്ക് വേഗറെയിലും അതിനോടു ബന്ധിപ്പിച്ചു കിഴക്ക് – പടിഞ്ഞാറ് ദിശയിൽ വിപുലമായ റോഡ് ഗതാഗത സംവിധാനവുമാണു കേരളത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സിൽവർ ലൈൻ പദ്ധതിക്കു കഴിയുമെന്നു ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ പറഞ്ഞു. വികസന പദ്ധതികളെ കണ്ണുമടച്ച് എതിർക്കുന്ന പ്രവണതയ്ക്കു മാറ്റം വരണം. സംശയത്തോടെ മാത്രം വികസനത്തെ കാണുന്ന ശീലം ഉപേക്ഷിക്കണം.

കേരളത്തിൽ പ്രധാന വികസന പദ്ധതികൾ വന്നപ്പോഴെല്ലാം തുടക്കത്തിൽ വലിയ എതിർപ്പുണ്ടായിട്ടുണ്ട്. സിയാൽ, വിഴിഞ്ഞം പോർട്ട്, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി തുടങ്ങിയവയുടെ തുടക്കത്തിൽ വൻ എതിർപ്പാണുണ്ടായത്. എന്നാൽ ഈ പദ്ധതികളുടെ ഇന്നത്തെ സ്വീകാര്യത എത്ര വലുതാണ്. കേരളത്തിൽ ഒന്നും നടക്കില്ലെന്ന ചിന്താഗതിക്കു മാറ്റം വരണം.

സിൽവർ ലൈൻ പദ്ധതി വിവിധ ഘട്ടങ്ങളായി നടപ്പാക്കിയാൽ ജനങ്ങൾക്ക് ഇതിനോടുള്ള താത്പര്യം വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിലേക്കുള്ള കണക്റ്റിവിറ്റി വർധിപ്പിക്കണം. വിശാലമായ പാർക്കിങ് സൗകര്യം എല്ലായിടത്തുമുണ്ടാക്കണം. രാജ്യം മുന്നോട്ടുവയ്ക്കുന്ന ഡയമണ്ട് ക്വാഡ്രലാററ്റൽ പദ്ധതിയിൽ സിൽവർ ലൈൻ ഭാഗമാകണ ആശയവും അദ്ദേഹം മുന്നോട്ടുവച്ചു.

റെയിൽ ഗതാഗതം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാനത്തെ നിലവിലെ റെയിൽപ്പാത വികസനമാണു നടപ്പാക്കേണ്ടതെന്നായിരുന്നു കണ്ണൂർ ഗവൺമെന്റ് കോളജ് ഓഫ് എൻജിനീയറിങ് മുൻ പ്രിൻസിപ്പലും ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റുമായ ഡോ. ആർ.വി.ജി. മേനോന്റെ അഭിപ്രായം. ഇപ്പോൾ നടക്കുന്ന പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കി മൂന്നാമത്തെ പാത നടപ്പാക്കണം.

റോഡ്, റെയിൽവേ വികസനങ്ങൾക്കു തടസം നിൽക്കുന്നതു നാട്ടുകാരല്ല. ഇച്ഛാശക്തിയോടെ നടപ്പാക്കാൻ കഴിയാത്തതാണു പ്രശ്‌നം. റെയിൽവേ ലൈനിലുള്ള 626 വളവുകൾ നിവർത്തണം. അത്യാധുനിക സിഗ്നലിങ് സംവിധാനം ഏർപ്പെടുത്തണം. കൂടുതൽ ട്രെയിനുകൾ ഓടിക്കണം. റെയിൽവേ വികസനത്തിനു പണം കണ്ടെത്തുന്നതിനു വിദേശ വായ്പ ലഭ്യമായില്ലെങ്കിൽ കിഫ്ബിയിൽനിന്നു പണം കണ്ടെത്തണം.

മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ട്രെയിനുകൾ ഇന്ത്യയിലുണ്ട്. ബ്രോഡ് ഗേജിലാണ് ഇവ ഓടുന്നത്. അതിന്റെ സാങ്കേതിക ഘടകങ്ങൾ ഇന്ത്യയിലാണു നിർമിക്കുന്നത്. എന്നാൽ, സിൽവർ ലൈൻ പദ്ധതിയിൽ സ്റ്റാൻഡേർഡ് ഗേജാണു വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടത്തുന്ന ചർച്ച മൂന്നു നാലു വർഷം മുൻപു നടത്തേണ്ടിയിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ഗേജ് പ്രശ്‌നം പദ്ധതിയുടെ വിജയകരമായ മുന്നോട്ടുപോക്കിനെ ബാധിക്കില്ലെന്നു റെയിൽവേ ബോർഡ് മുൻ അംഗം സുബോധ് കുമാർ ജെയിൻ പറഞ്ഞു. സ്വകാര്യ – പൊതുമേഖലാ പങ്കാളിത്തത്തോടെ രാജ്യത്തു നടപ്പാക്കുന്ന അതിവേഗ, അർധ അതിവേഗ പാതകൾക്ക് സ്റ്റാൻഡേർഡ് ഗേജാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

ചരക്കുഗതാഗതത്തിനു പ്രാധാന്യം നൽകുന്നതു മുൻനിർത്തിയാണ് ഇന്ത്യൻ റെയിൽവേ ബ്രോഡ്‌ഗേജിനു മുൻതൂക്കം നൽകുന്നത്. ചരക്കു ഗതാഗതത്തിനു ബ്രോഡ്‌ഗേജും യാത്രയ്ക്കു സ്റ്റാൻഡേർഡ് ഗേജുമെന്നാണു റെയിൽവേ നയമായി സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തെ മെട്രോ റെയിൽവേകൾ സ്റ്റാൻഡേർഡ് ഗേജിലാണ്. അഹമ്മദാബാദ് – രാജ്‌കോട്ട് അതിവേഗ പാത സ്റ്റാൻഡേർഡ് ഗേജിലാണ്.

ഗേജ് വ്യത്യാസമുള്ളതിനാൽ സിൽവർ ലൈനിനെ ഇന്ത്യൻ റെയിൽവേയുമായി കണക്റ്റ് ചെയ്യാനാകില്ലെന്ന വാദം, ഒരേയിടത്തുതന്നെ പാസഞ്ചർ ഇന്റർചേഞ്ച് സംവിധാനം നടപ്പാക്കുന്നതുവഴി മറികടക്കാം. മെട്രോ ട്രെയിനുകളിലെത്തുന്ന യാത്രക്കാർക്ക് ഇന്ത്യൻ റെയിൽവേയുടെ ട്രെയിനുകളിലേക്കുള്ള കണക്റ്റിവിറ്റി ഇങ്ങനെയാണു സാധ്യമാക്കിയിരിക്കുന്നത്.

സിൽവർ ലൈൻ പദ്ധതിക്ക് ഭാവിയിൽ നാഷണൽ ഹൈസ്പീഡ് റെയിൽ കോറിഡോറിന്റെ ഭാഗമായി മാറാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ അക്കാദമി ഓഫ് ഇന്ത്യൻ റെയിൽവേസിലെ മുൻ സീനിയർ പ്രൊഫസർ മോഹൻ എ. മേനോനായിരുന്നു താജ് വിവാന്ത ഹോട്ടലിൽ നടന്ന പരിപാടിയുടെ മോഡറേറ്റർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Video Song: മൈന്റില്‍ പൈന്റിത് പാരിംഗേ; ഹിറ്റായി ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസി’ലെ പുതിയ ഗാനം
Entertainment

Video Song: മൈന്റില്‍ പൈന്റിത് പാരിംഗേ; ഹിറ്റായി ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസി’ലെ പുതിയ ഗാനം

August 11, 2022
Salim Kumar: നെറ്റ്ഫ്‌ലിക്‌സ് സലിം കുമാര്‍ ആയിരുന്നെങ്കിലോ? തഗ്ഗ് ഡയലോഗുകളുമായി ചിരിപ്പിച്ച് വീഡിയോ
Entertainment

Salim Kumar: നെറ്റ്ഫ്‌ലിക്‌സ് സലിം കുമാര്‍ ആയിരുന്നെങ്കിലോ? തഗ്ഗ് ഡയലോഗുകളുമായി ചിരിപ്പിച്ച് വീഡിയോ

August 11, 2022
Lydia De Vega: ‘ഏഷ്യന്‍ സ്പ്രിന്‍റ് റാണി’ വിടവാങ്ങി
Latest

Lydia De Vega: ‘ഏഷ്യന്‍ സ്പ്രിന്‍റ് റാണി’ വിടവാങ്ങി

August 11, 2022
Nna Thaan Case Kodu: കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം: കുഞ്ചാക്കോ ബോബൻ
Entertainment

Nna Thaan Case Kodu: കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം: കുഞ്ചാക്കോ ബോബൻ

August 11, 2022
യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്
Latest

യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്

August 11, 2022
Kunchako Boban: ചിത്രം ആരെയും ദ്രോഹിക്കാനല്ല: വിവാദങ്ങളോട് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍
Entertainment

Kunchako Boban: ചിത്രം ആരെയും ദ്രോഹിക്കാനല്ല: വിവാദങ്ങളോട് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍

August 11, 2022
Load More

Latest Updates

Video Song: മൈന്റില്‍ പൈന്റിത് പാരിംഗേ; ഹിറ്റായി ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസി’ലെ പുതിയ ഗാനം

Salim Kumar: നെറ്റ്ഫ്‌ലിക്‌സ് സലിം കുമാര്‍ ആയിരുന്നെങ്കിലോ? തഗ്ഗ് ഡയലോഗുകളുമായി ചിരിപ്പിച്ച് വീഡിയോ

Lydia De Vega: ‘ഏഷ്യന്‍ സ്പ്രിന്‍റ് റാണി’ വിടവാങ്ങി

Nna Thaan Case Kodu: കേരളത്തിലെയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയം: കുഞ്ചാക്കോ ബോബൻ

യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്

Kunchako Boban: ചിത്രം ആരെയും ദ്രോഹിക്കാനല്ല: വിവാദങ്ങളോട് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍

Don't Miss

ബിർമിങ്ഹാമിലെ മലയാളി ചരിതം
Big Story

ബിർമിങ്ഹാമിലെ മലയാളി ചരിതം

August 5, 2022

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

തലശ്ശേരിയിൽ ഇംഗ്ലീഷിന്റെ പത്രാസ് കാട്ടിയ മാളിയേക്കല്‍ മറിയുമ്മ

ബിർമിങ്ഹാമിലെ മലയാളി ചരിതം

#SmartMayor ഹാഷ് ടാഗുമായി SmartCity യിലെ യുവത; തിരുവനന്തപുരത്ത് ഹിറ്റായി മേയറുടെ ക്യാമ്പയിൻ

V. Sivankutty : പ്ലസ് വൺ പ്രവേശനം : ആദ്യ അലോട്ട്മെന്റ് 5 ന് ആരംഭിക്കും

കൈ കൊണ്ട് ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി, തലമുടിയില്‍ പിടിച്ചുവലിച്ച് കുരങ്ങന്‍; ഒടുവില്‍ സംഭവിച്ചത്|Social Media

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Video Song: മൈന്റില്‍ പൈന്റിത് പാരിംഗേ; ഹിറ്റായി ‘ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസി’ലെ പുതിയ ഗാനം August 11, 2022
  • Salim Kumar: നെറ്റ്ഫ്‌ലിക്‌സ് സലിം കുമാര്‍ ആയിരുന്നെങ്കിലോ? തഗ്ഗ് ഡയലോഗുകളുമായി ചിരിപ്പിച്ച് വീഡിയോ August 11, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE