DYFI : കൊവിഡ് പ്രതിസന്ധിക്കിടയിലും സംഘടനാ രംഗത്ത് ഡിവൈഎഫ്‌ഐക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ പൊതുചർച്ച ആരംഭിച്ചു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും സംഘടന രംഗത്ത് ഡിവൈഎഫ്ഐക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു എന്ന് പ്രവർത്തന റിപ്പോർട്ട്.

സന്നദ്ധ പ്രവർത്തനത്തിലെ ഡിവൈഎഫ്ഐ മാതൃതാപരമായ ഇടപെടലിനെ രാഷ്ട്രീയ ശത്രുക്കൾ പോലും അംഗീകരിക്കുന്നതായി ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിക്ക് വേണ്ടി സെക്രടറി വി കെ സനോജ് പ്രവർത്തന റിപ്പോർട്ടും , അഖിലേന്ത്യ കമ്മറ്റിക്ക് സെക്രട്ടറി അവോയി മുഖർജി സംഘടനാ റിപ്പോർട്ടും   സമ്മേളനത്തിൽ അവതരിപ്പിച്ചു. കഴിഞ്ഞ കാല സമര സംഘടനാ പ്രവർത്തനങ്ങളുടെ നേട്ടവും കോട്ടവും ഉൾകൊള്ളുന്ന സമഗ്രമായ റിപ്പോർട്ട് ആണ് സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടത്.

പ്രവർത്തന റിപ്പോർട്ടിൻമേൽ ഉള്ള  ഗ്രൂപ്പ് ചർച്ച രണ്ട് മണിക്കൂർ നീണ്ട് നിൽന്നു. 7 ന് പൊതുചർച്ച ആരംഭിച്ചു.  എല്ലാ ജില്ലകളിൽ നിന്നും ഒരോ പ്രതിനിധികൾ വീതം ആദ്യ  റൗണ്ട  ചർച്ചയിൽ പങ്കാളിയായി .

മെമ്പർഷിപ്പിലും സംഘടനാ രംഗത്തും പ്രസ്ഥാനത്തിന്  വളർച്ച സംഭവിച്ച 41 മാസങ്ങൾ ആണ് കടന്ന് പോയതെന്ന് ഡിവൈഎഫ്ഐസംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കെ റെയിൽ കേരളത്തിന് അനിവാര്യമെന്ന്  ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം  പ്രമേയം പാസാക്കി.സിൽവർ ലൈൻ ചർച്ചയിൽ നിന്ന് വിട്ടു  നിന്ന അലോക് വർമ്മ അടക്കമുള്ളവരെ  ഡിവൈഎഫ്ഐ വിമർശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News