Viral Video : കാറിന്റെ ബോണറ്റിനു മുകളില്‍ ചപ്പാത്തി ചുട്ടെടുത്ത് യുവതി; വൈറലായി വീഡിയോ

രാജ്യം മുഴുവന്‍ ചുട്ടു പൊള്ളുകയാണ് ( Summer ). വേനലിന്റെ കാഠിന്യം കൂടുന്നുമുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും ചൂട് അതി കഠിനമാവുകയാണ്. അത് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

തുറസായ സ്ഥലത്ത് കാറിന്റെ ബോണറ്റിനു മുകളില്‍ ചപ്പാത്തി ചുട്ടെടുക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. ഒഡീഷയിലെ സോനെപുര്‍ സ്വദേശിനിയായ യുവതി പരത്തി എടുത്ത ചപ്പാത്തി ഗ്യാസ് സ്റ്റൗവില്‍ എന്നപോലെ ബോണറ്റിന് മുകളില്‍വച്ച് ചുട്ടെടുക്കുന്നത്.

അതേസമയം ചൂട് മൂലം ഒഡീഷയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും താല്‍ക്കാലിക അവധി നല്‍കിയിരിക്കുകയാണ് സംസ്ഥാന ഭരണകൂടം. ഭുവനേശ്വര്‍ മെറ്റീരിയോളജിക്കല്‍ സെന്ററില്‍ നിന്നുള്ള വിവരപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച ഒഡിഷയിലെ 28 പ്രദേശങ്ങളില്‍ കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് രേഖപ്പെടുത്തിയത്. മെയ് രണ്ടു വരെ ക്ലാസുകള്‍ ഉണ്ടാകില്ലെന്നാണ് അറിയിപ്പ്.

ഏപ്രില്‍ 30 ഓടെ പല മേഖലകളിലെയും താപനിലയില്‍ നേരിയ വ്യത്യാസം അനുഭവപ്പെട്ടു തുടങ്ങുമെന്നാണ് പ്രതീക്ഷ. വരുന്ന ദിവസങ്ങളിലും താപതരംഗം സംസ്ഥാനത്തുടനീളം ഇതേ നിലയില്‍ തന്നെ അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News