Santhosh Trophy : സന്തോഷ് ട്രോഫി; ഗോള്‍മഴയില്‍ ആറാടി കേരളം

മലപ്പുറത്തുക്കാര്‍ക്ക് ഗോളുകള്‍ കൊണ്ട് വിരുന്നൊരുക്കി കേരളം. കര്‍ണാടകക്കെതിരായ സന്തോഷ് ട്രോഫി സെമി ഫൈനലിന്റെ എഴുപത്തിയെട്ടാം മിനുട്ടില്‍ കേരളം 7-3ന് മുന്നിലെത്തി. പകരക്കാരനായെത്തിയ ജസിന്‍ കേരളത്തിനായി ഹാട്രിക് നേടി. 14 മിനിറ്റിനുള്ളിലായിരുന്നു ജസിന്റെ മൂന്ന് ഗോളുകളും പിറന്നത്.

ഷിഖിലാണ് കേരളത്തിന്റെ മറ്റൊരു സ്‌കോറര്‍. നിരവധി ഗോളവസരങ്ങള്‍ തുറന്നെടുക്കാന്‍ കേരളത്തിനായെങ്കിലും കര്‍ണാടക പ്രതിരോധം ഭേദിച്ച് ആദ്യ ഗോള്‍ നേടാനായില്ല. എന്നാല്‍, 24ാം മിനിറ്റില്‍ സുധീര്‍ കര്‍ണാടകക്കായി ആദ്യ ഗോള്‍ നേടിയതോടെ സ്റ്റേഡിയം ഒരു നിമിഷം നിശബ്ദമായി.

പക്ഷേ കര്‍ണാടകയുടെ സന്തോഷത്തിന് അധിക ആയുസുണ്ടായിരുന്നില്ല. 34ാം മിനിറ്റില്‍ ജസിന്‍ ഗോള്‍ തിരിച്ചടിച്ചു. ടി കെ ജസ്സിന്‍ 5 ഗോളാണ് കേരളത്തിനുവേണ്ടി നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News