കളിക്കിടെ  ഐസ്‌ക്രീം പെട്ടിയില്‍ ഒളിച്ചിരുന്ന പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കളിക്കുന്നതിനിടെ ഉന്തുവണ്ടിയിലെ ഐസ്‌ക്രീം പെട്ടിയില്‍ ഒളിച്ചിരുന്ന രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. ശ്വാസം മുട്ടിയാണ് ഇരു പെണ്‍കുട്ടികളും മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ ഗ്രാമത്തിലെ മറ്റുകുട്ടികള്‍ക്കൊപ്പം ഒളിച്ചുകളിക്കുകയായിരുന്നു ഇരുവരും.

മൈസൂരു നഞ്ചന്‍ഗോഡിലെ മസാഗെ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെയായിരുന്നു ദാരുണസംഭവം. കാവ്യ നായക് (അഞ്ച്), ഭാഗ്യ നായക (11) എന്നിവരാണ് മരിച്ചത്. ഭാഗ്യയുടെ വീടിന് സമീപമാണ് ഉന്തുവണ്ടി നിര്‍ത്തിയിട്ടിരുന്നത്. ഈ ഉന്തുവണ്ടിയിലെ ഐസ്‌ക്രീം പെട്ടിയിലാണ് ഇരുവരും ഒളിച്ചിരുന്നത്.

പെട്ടിക്കുള്ളില്‍ കയറിയ കുട്ടികള്‍ പുറത്തിറങ്ങാന്‍ കഴിയാതെ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഐസ്‌ക്രീം കച്ചവടക്കാരന്‍ ആറുമാസം മുമ്പ് ബെംഗളൂരുവിലേക്ക് പോയതിനാല്‍ ഉന്തുവണ്ടി റോഡരികില്‍ ഉപേക്ഷിച്ചനിലയിലായിരുന്നു. ഇരുവരും ഐസ്‌ക്രീം പെട്ടിക്കുള്ളില്‍ കയറിയത് ഒപ്പം കളിച്ചിരുന്ന മറ്റുകുട്ടികള്‍ കണ്ടിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel