
സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനലില്‍ കര്‍ണാടകയെ 7 -3നാണ് കേരളം പരാജയപ്പെടുത്തിയത്. മലപ്പുറത്തുക്കാര്‍ക്ക് ഗോളുകള്‍ കൊണ്ട് വിരുന്നൊരുക്കി കേരളം.
കേരളത്തിനായി സൂപ്പര്‍സബ് ജസിന്‍ അഞ്ചും ഷിഖിലും അര്‍ജുന്‍ ജയരാജും ഓരോ ഗോളും വലയിലിട്ടു. ആദ്യപകുതിയില്‍ തന്നെ 4-1ന് കേരളം ലീഡ് നേടിയിരുന്നു. ആദ്യപകുതിയില്‍ 10 മിനുറ്റിനിടെയായിരുന്നു ജസിന്റെ ഹാട്രിക്.
ഷിഖിലാണ് കേരളത്തിന്റെ മറ്റൊരു സ്‌കോറര്‍. നിരവധി ഗോളവസരങ്ങള്‍ തുറന്നെടുക്കാന്‍ കേരളത്തിനായെങ്കിലും കര്‍ണാടക പ്രതിരോധം ഭേദിച്ച് ആദ്യ ഗോള്‍ നേടാനായില്ല. എന്നാല്‍, 24ാം മിനിറ്റില്‍ സുധീര്‍ കര്‍ണാടകക്കായി ആദ്യ ഗോള്‍ നേടിയതോടെ സ്റ്റേഡിയം ഒരു നിമിഷം നിശബ്ദമായി.
പക്ഷേ കര്‍ണാടകയുടെ സന്തോഷത്തിന് അധിക ആയുസുണ്ടായിരുന്നില്ല. 34ാം മിനിറ്റില്‍ ജസിന്‍ ഗോള്‍ തിരിച്ചടിച്ചു. ടി കെ ജസ്സിന്‍ 5 ഗോളാണ് കേരളത്തിനുവേണ്ടി നേടിയത്. ഷിഗിലും അര്‍ജുന്‍ ജയരാജും ഓരോ ഗോള്‍ വീതം തേടി. ഒരു ഗോളിന് പിന്നില്‍നിന്നതിന് ശേഷമാണ് കേരളത്തിന്റെ വമ്പന്‍ തിരിച്ചുവരവ്.
കര്‍ണാടകയെ 7-3ന് തകര്‍ത്താണ് കേരളത്തിന്റെ ആധികാരിക ഫൈനല്‍ പ്രവേശനം.ബംഗാളും മണിപ്പുരും തമ്മില്‍ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ കേരളം ഫൈനലില്‍ നേരിടും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here