പാറ്റ്നയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ലിതാരയുടെ മൃതദേഹം സംസ്കരിച്ചു

ബിഹാറിലെ പാറ്റ്നയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ദേശീയ ബാസ്ക്കറ്റ് ബോൾ താരവും റയിൽവേ ജീവനക്കാരിയുമായ കെ സി ലിതാരയുടെ മൃതദേഹം സംസ്കരിച്ചു.

രാത്രി 12 മണിക്ക് കുറ്റ്യാടി പാതിരിപ്പറ്റയിലെ വീട്ടുവളപ്പിലാണ് സംസ്ക്കാര ചടങ്ങ് നടന്നത്.ബിഹാറിൽ നിന്നും വിമാന മാർഗ്ഗം കരിപ്പൂർ എത്തിച്ച മൃതദേഹം രാത്രി 11 മണിയോടെയാണ് വീട്ടിൽ എത്തിച്ചത്.

നാട്ടുകാരും ലിതാരയുടെ സുഹൃത്തുക്കളുമടക്കം നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. മാതാപിതാക്കളുടെയും, സഹോദങ്ങളുടെയും കൂട്ട നിലവിളി ഏവരേയും ദുഃഖത്തിലാഴ്ത്തി. കോച്ചിൻ്റെ പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.

വിഷുവിന് അവധിക്ക് നാട്ടിലെത്തിയിരുന്ന ലിതാരയെ വിഷുദിനത്തിൽ തന്നെ അടിയന്തിരമായി റയിൽവേ അധികൃതർ തിരിച്ച് വിളിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.കോച്ചിൻ്റെ മാനസിക പീഡനത്തെ തുടർന്നുള്ള ആത്മഹത്യ ആയതിനാൽ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് മുൻ എം എൽ എ കെ കെ ലതിക ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here