SSLC: എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും

ഈ വർഷത്തെ എസ്എസ്എൽസി(sslc) പരീക്ഷകൾ ഇന്ന് സമാപിക്കും. മാർച്ച്31നാണ് പരീക്ഷ ആരംഭിച്ചത്. ഐടി പ്രാക്ടിക്കൽ പരീക്ഷ മെയ് 3 മുതൽ 10 വരെയായിട്ടാകും നടക്കുക. 4,27,407 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്.

4,26,999 പേർ റെഗുലറായും 408 പേർ പ്രൈവറ്റായും പരീക്ഷയെഴുതുന്നു. 2,962 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. പരീക്ഷ പൂർത്തിയാകുന്ന മുറയ്ക്ക് മൂല്യനിർണയം കൃത്യമായി നടത്താനുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.

അതേസമയം, വേനലവധിക്ക്‌ സ്‌കൂൾ അടയ്ക്കുമ്പോൾതന്നെ വരുംവർഷ പാഠപുസ്‌തകങ്ങൾ കുട്ടികൾക്കു നൽകി വീണ്ടും കേരളം രാജ്യത്തിനു മാതൃകയായി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കുള്ള പാഠപുസ്തകങ്ങളുടെ സംസ്ഥാന വിതരണം കരമന ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്‌തു.

പാഠപുസ്‌തക അച്ചടിക്ക്‌ കൂടുതൽ അത്യാധുനിക അച്ചടി സംവിധാനം ഏർപ്പെടുത്താൻ തുക അനുവദിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങൾ ഫോട്ടോസ്റ്റാറ്റ് എടുത്തും പകർത്തിയെഴുതിയും പഠിക്കുകയും പഠിപ്പിക്കുകയുംചെയ്ത കാലത്തുനിന്നുള്ള മാറിനടത്തമാണ് എൽഡിഎഫ് സർക്കാരുകളുടെ കാലങ്ങളിലേതെന്ന് അധ്യക്ഷനായ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുടുംബശ്രീ മുഖേന പാഠപുസ്‌തക വിതരണത്തിന്‌ അധിക തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News