സേതുരാമ ഐയ്യർ ഇന്ന് ബുർജ് ഖലീഫയിലേക്ക്‌; ആകാംഷയോടെ ആരാധകർ

സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം(CBI 5 The Brain).സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ടീസറിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രം മെയ് ഒന്നിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. റിലീസിന് മുന്നോടിയായി ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായ് ബുര്‍ജ് ഖലീഫയില്‍ പ്രമോ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കും.

ഏപ്രില്‍ 29നാണ് ചിത്രത്തിന്റെ പ്രമോ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുക. രാത്രി 8.30 നും 9 നും ഇടയിലുള്ള സമയത്താണ്‌ പ്രദര്‍ശനം. UAE ൽ ഉള്ളവർക്ക്‌ ദുബായ്‌ ഡൗൺ ടൗണിൽ 29ന്‌ രാത്രി ബുർജ് ഖലീഫയിലെ പ്രദർശനം മമ്മൂട്ടിക്കൊപ്പം കാണാം. അയ്യരുടെ മുഖം ബുര്‍ജ് ഖലീഫയില്‍ തെളിയുന്നതിനായി കാത്തിരിക്കുകയാണ് പ്രവാസി മലയാളികൾ. സിനിമാ ഓവർസ്സീസ്‌ ഡിസ്റ്റ്രിബ്യൂഷൻ മേഖലയിലെ പ്രശസ്തരായ ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസാണ്‌ ദുബായ് ബുർജ് ഖലീഫയിൽ CBI 5 ന്റെ പ്രമോഷന്റെ ഭാഗമായുള്ള പ്രദർശനം ഒരുക്കുന്നത്‌. ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസ്‌ ലോകം മുഴുവൻ വിതരണത്തിനെത്തിക്കുന്ന പത്താമത്തെ സിനിമയാണ്‌ CBI 5 The Brain.

ബുർജ് ഖലീഫയിലെ പ്രദർശനത്തിനു പുറമേ ദുബായ്‌ മാളിലെ റീൽ സിനിമാസിൽ നടക്കുന്ന പരിപാടിയിൽ മെഗാസ്റ്റാർ മമ്മൂട്ടി, താരങ്ങളായ രമേഷ്‌ പിഷാരടി, രഞ്ചി പണിക്കർ എന്നിവർ പങ്കെടുക്കും.സിബിഐ അഞ്ചിന്റെ പ്രധാന ആകര്‍ഷണങ്ങളിൽ ഒന്ന് നടന്‍ ജഗതിയുടെ തിരിച്ചുവരവ് ആണ്.മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകും.

1988ലാണ് മമ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. ഗൾഫ്‌ രാജ്യങ്ങളിലെല്ലായിടത്തും ഞായറാഴ്ച മുതൽ സിനിമ പ്രദർശനത്തിനെത്തും. ഗൾഫ്‌ രാജ്യങ്ങളിൽ അഡ്വാൻസ്‌ ബുക്കിംഗ്‌ ആരംഭിച്ചതു മുതൽ ആവേശകരമായ പ്രതികരണമാണ്‌ ലഭിക്കുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News