Thamarassery: താമരശ്ശേരി ചുരത്തിൽ പാറക്കല്ല് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം; ദൃശ്യങ്ങൾ പുറത്ത്

വയനാട് താമരശ്ശേരി( Thamarassery) ചുരത്തിൽ ബൈക്ക് യാത്രികൻ്റെ ദാരുണാന്ത്യത്തിന് ഇടയാക്കിയ അപകട ദൃശ്യങ്ങൾ പുറത്തു വന്നു. മലപ്പുറം(malappuram) വണ്ടൂർ സ്വദേശി അഭിനവാണ്(abhinav) ബൈക്കിന് മുകളിലേക്ക് പാറകല്ല് ഉരുണ്ട് വീണ് മരിച്ചത്. ഈ മാസം 16 ന് നടന്ന അപകടത്തിൻ്റെ ദൃശ്യങ്ങൾ പിറകിൽ സഞ്ചരിച്ച ബൈക്ക് യാത്രികൻ്റെ ക്യാമറയിലാണ് പതിഞ്ഞത്.

മലമുകളിൽ മരം ഒടിഞ്ഞ് വീണ് സ്ഥാനചലനം വന്ന കല്ല് ഉരുണ്ട് വന്ന് ബൈക്കിൽ പതിക്കുകയായിരുന്നു. ചുരം ആറാം വളവിലേക്ക് ഉരുണ്ടു വന്ന പാറക്കല്ലിനൊപ്പം മരിച്ച അഭിനവും സുഹൃത്തും താഴ്ചയിലേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളിൽ. മലമുകളിൽ നിന്ന് 250 ഓളം മീറ്റർ ഉയരത്തിൽ നിന്ന് പതിച്ച കല്ലാണിത്. വയനാട്ടിലേക്ക് വിനോദ സഞ്ചാരത്തിനായി സുഹൃത്തിനൊപ്പം ബൈക്കിൽ എത്തിയതായിരുന്നു അഭിനവ്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും സാരമായി പരിക്കേറ്റ അഭിനവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന വണ്ടൂര്‍ സ്വദേശി അനീഷിനും പരിക്കേറ്റിരുന്നു.

സംഭവത്തിന്‌ ശേഷം വനം ,‌ പൊതുമരാമത്ത്‌ വകുപ്പുകൾ അന്വേഷണം നടത്തിയിരുന്നു.മലമുകളിൽ മരം വീണ്‌ അടർന്ന കല്ല് താഴേക്ക്‌ പതിക്കുകയായിരുന്നുവെന്നാണ്‌ പ്രാഥമിക കണ്ടെത്തൽ.സമാനമായ സാഹചര്യം ചുരത്തിൽ മ റ്റെവിടെയെങ്കിലും നിലനിൽക്കുന്നുണ്ടോ എന്നതിൽ വിദഗ്ദ പഠനത്തിനുമൊരുങ്ങുകയാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News