Saji Cheriyan: ഹേമ കമ്മിറ്റി റിപ്പോർട്ട് വിശദമായി സർക്കാർ ചർച്ച ചെയ്യും; മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് വിശദമായി സർക്കാർ ചർച്ച ചെയ്യുമെന്ന് മന്ത്രി സജി ചെറിയാൻ(saji cheriyan). സിനിമാ സംഘടനകൾ ചലച്ചിത്ര മേഖലയിലെ സ്ഥാപന മേധാവികൾ എന്നിവരുമായി ചർച്ച ചെയ്യും.

അവരുടെ അഭിപ്രായം കേൾക്കുമെന്നും അതിനു ശേഷം നിയമം നിർമ്മിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘സിനിമാ മേഖലയിലെ വനിതകളുടെ സംരക്ഷണമാണ് സർക്കാർ ലക്ഷ്യം. അതിൽ ഒരു കുറവും വരില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് കമ്മിറ്റി തന്നെ ആവശ്യപ്പെട്ടിരുന്നു. ശുപാർശ ചർച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്’, മന്ത്രി പറഞ്ഞു. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും നിലവിലെ നിയമം കർക്കശമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here