
തിരുവനന്തപുരം: പള്ളി കത്തീഡ്രൽ ആക്കിയതിൽ തിരുവനന്തപുരം എൽ എം എസ് പള്ളിക്ക് മുന്നിൽ വിശ്വാസികൾ പ്രതിഷേധിച്ചു.ബിഷപ്പ് ധർമ്മരാജ റസാലത്തിന്റെ നേതൃത്വത്തിൽ ഉള്ള സംഘം പള്ളിയിൽ അതിക്രമിച്ച് കയറി എന്ന് ഒരു വിഭാഗം ആരോപിച്ചു.
എന്നാൽ പള്ളി കമ്മിറ്റി പിരിച്ചു വിട്ടതായി ബിഷപ്പ് ധർമ്മരാജ് റസാലം പറഞ്ഞു. ഭരണനിർവഹണത്തിന് അഡ്‌ഹോക്ക് കമ്മിറ്റിയുണ്ടാക്കി. പള്ളി ചിലർ കൈയടക്കി വെച്ചിരിക്കുകയായിരുന്നു. കത്ത്രീഡലാക്കിയതോടെ അവരിൽ നിന്നു മോചിപ്പിച്ചെന്ന് ബിഷപ്പ് പറഞ്ഞു. നിലവിലുളള നാല് വൈദികരെ സ്ഥലം മാറ്റി പുതിയ അഞ്ചു പേരെ നിയമിച്ചതായും ബിഷപ്പ് പറഞ്ഞു. എന്നാല്‍ ഇത് ജനാധിപത്യ വിരുദ്ധമായ നടപടിയാണിതെന്നാണ് വിശ്വാസികൾ പറയുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here