Youth Congress: യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയിൽ പട്ടികജാതി പട്ടിക വർഗ്ഗ പ്രവർത്തകരെ വെട്ടിനിരത്തിയതായി പരാതി

പുനഃസംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് കൊല്ലം(kollam) ജില്ലാ കമ്മിറ്റിയിൽ വനിതാ പട്ടികജാതി പട്ടിക വർഗ്ഗ പ്രവർത്തകരെ വെട്ടിനിരത്തിയതായി പരാതി. ദളിത് വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ യൂത്ത്കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നൽകി.

ഗ്രൂപ്പ് താൽപര്യത്തിൽ യൂത്ത്കോൺഗ്രസിൽ അംഗത്വമില്ലാത്ത ആളെ ജില്ലാ വൈസ്പ്രസിഡന്റുമാക്കി. ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കാൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ ആളില്ലാതാവുമെന്ന കാരണം പറഞ്ഞാണ് കൊല്ലത്ത് മാനദണ്ഡം ലംഘിച്ച് ധൃതി പിടിച്ച് യൂത്ത്കോൺഗ്രസ് പുനഃസംഘടിപ്പിച്ചത്.

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ പരിപാടി ഉദ്ഘാടനം ചെയ്യുമ്പോൾ ആളില്ലെങ്കിൽ നാണക്കേടാകുമെന്ന ഭീതിയിലാണ് പുനഃസംഘടനയെന്ന് ആക്ഷേപം ഉയർന്നു. പുതിയ ലിസ്റ്റ് പുറത്തു വന്നപ്പോഴാണ് യൂത്ത്കോൺഗ്രസുകാർ അട്ടിമറി തിരിച്ചറിഞ്ഞത്.

ആകെ 60 പേരിൽ പട്ടികജാതിയിൽ നിന്ന് ഒരാൾ മാത്രം 10% വേണ്ടിടത്താണ് ഒരാൾ. വനിതാ പ്രാതിനിധ്യവും അട്ടിമറിച്ചു 30% വേണ്ടിടത്ത്. 5% മാത്രം മൂന്ന് പേരെയാണ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. പട്ടികവർഗ്ഗത്തിൽ നിന്ന് ആരെയും ഉൾപ്പെടുത്തിയതുമില്ല.

കരുനാഗപ്പള്ളിയിൽ നിന്ന് 9 പേരെ ഉൾപ്പെടുത്തി മറ്റ് മണ്ഡലം കമ്മിറ്റികളെ ഞെട്ടിച്ചു കെസിയുടെ അടുപ്പകാരനായ സി.ആർ മഹേഷിന്റെ ഇഷ്ടക്കാരെ തിരുകി കയറ്റി. യൂത്ത്കോൺഗ്രസിൽ അംഗത്വമില്ലാത്ത കാർത്തിക്ക് ശശിയെ ജില്ലാ വൈസ്പ്രസിഡന്റുമാക്കി അയാളെയും ഞെട്ടിച്ചു.

എ ഗ്രൂപ്പിൽ നിന്ന് 25 പേരും ഐ ഗ്രൂപ്പിൽ നിന്ന് 35 പേരേയും ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. രണ്ട് വർഷം മുമ്പ് നടന്ന ഓൺലൈൻ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത 10 പേരെ പുതിയ കമ്മിറ്റിയിലും ഉൾപ്പെടുത്തി.

സമുദായ സന്തുലിതാവസ്ഥ അട്ടിമറിച്ചതിനെതിരെ ദളിത് വനിതാ പ്രാതിനിധ്യം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് കൊല്ലത്തെ പ്രവർത്തകർ യൂത്ത്കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News