DYFI:കൈകുഞ്ഞിനേയും മാറോട് ചേർത്ത് പിടിച്ച് ആവേശത്തോടെ അമ്മമാർ DYFI സംസ്ഥാന സമ്മേളന വേദിയിൽ

ഇത്തവണത്തെ ഡിവൈഎഫ്ഐ(DYFI) സംസ്ഥാന സമ്മേളനത്തിന് വ്യത്യസ്‌തയേറെയാണ്. കൈക്കുഞ്ഞുമായി പങ്കെടുക്കുന്ന പ്രതിനിധികൾ സമ്മേളനത്തിന്റെ പ്രധാന ആകർഷണമാണ്. തൃശൂരിൽ നിന്നുള്ള റോസലും, സോനയും ആറു മാസം പ്രായമുള്ള കുഞ്ഞ് ഫറാഷയുമായാണ് സമ്മേളനത്തിനെത്തിയിരിക്കുന്നത്.

മലപ്പുറത്തു നിന്നുള്ള ആര്യയോടൊപ്പം എട്ട് മാസം പ്രായമുള്ള മകൾ ഇസൈയുമുണ്ട്. സമ്മേളന പ്രതിനിധികളല്ലെങ്കിലും ഇവർക്ക് സുപരിചിതരാണ് കാണുന്നവരെല്ലാം. പല്ല് മുളയ്ക്കാത്ത കുഞ്ഞുമോണ കാട്ടി ചിരിച്ചും കണ്ണിറുക്കിയും എല്ലാവരോടും കുശലം പറയാൻ ശ്രമിക്കുന്നുണ്ടിവരും. മലപ്പുറം ജില്ലാക്കമ്മിറ്റിയംഗം ആതിര എട്ടു മാസം പ്രായമുള്ള മകൾ ഇസയുമൊത്താണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളന ഹാളിൽ ഹാപ്പിയാണ് ഇസൈയും.

തൃശൂർ ജില്ലാ ജോയിൻ്റ് സെക്രട്ടറി റോസൽ രാജിനും, ജില്ലാക്കമ്മിറ്റിയംഗവും അഭിഭാഷകയുമായ ഭാര്യ സോന കെ കരീമിനുമൊപ്പം ആറ് മാസം പ്രായമുള്ള മകൾ ഫറാഷ റോസയുമുണ്ട്. മതേതര വിവാഹത്തിലൂടെ ജീവിതത്തിൽ ഒരുമിച്ച ഇരുവർക്കും കുഞ്ഞിനൊപ്പം സമ്മേളനത്തിൽ പങ്കെടുക്കാനായതിലും അഭിമാനം. ഇടവേളകളിൽ എടുത്തു നടക്കാനും കൊഞ്ചിക്കാനും ഒരു പാടാളുകൾ. പേര് ചോദിച്ചും പരിചയപ്പെടാനും അതിലുമേറെപ്പേർ. അങ്ങനെ സംസ്ഥാന സമ്മേളനത്തിലെ കുഞ്ഞു താരങ്ങൾ ഇപ്പോൾ ഇസ യും ഫറാഷെയുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News