DYFI സംസ്ഥാന സമ്മേളനം; പൊതുചർച്ച തുടരുന്നു

DYFI സംസ്ഥാന സമ്മേളനത്തിൽ പൊതുചർച്ച തുടരുന്നു. സംഘടന രംഗത്തെ നേട്ട കോട്ടങ്ങളെ ഇഴകീറി പരിശോധിക്കുന്ന ചർച്ചയാണ് പുരോഗമിക്കുന്നത്. പൊതു ചർച്ച ഉച്ചയോടെ പൂർത്തിയാവും.

വൈകിട്ട് 4ന് സംസ്ഥാനാ കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി വി.കെ സനോജ് മറുപടി പറയും. DYFI സംസ്ഥാന കമ്മറ്റി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിനെ അധീകരിച്ച് ഇന്ന് 38 പേരാണ് പൊതു ചർച്ചയിൽ പങ്കെടുക്കുന്നത്.

ട്രാൻസ് ജെൻഡർ വിഭാഗത്തിന് 12 മിനിറ്റ് വേറെയും നൽകിയിട്ടുണ്ട്. സമര സംഘടന പ്രവർത്തനങ്ങളിലെ മുന്നേറ്റങ്ങളെ പ്രതിനിധികൾ ശ്ലാഖിച്ചു . എത്തിചേരണ്ടേതാവുന്ന ലക്ഷ്യത്തെ പറ്റി വിശകലനാത്മായി വിലയിരുത്തി. സംഘടന പ്രവർത്തനത്തിലെ വീഴ്ച്ചകൾ സ്വയം വിമർശനത്തോടെ തുറന്ന് കാട്ടി.

വൈകിട്ട് 4ന് പൊതുചർച്ചക്ക് VK സനോജും ,അഖിലേന്ത്യാ കമ്മറ്റിക്ക് വേണ്ടി AA റഹീം മണിക്ക് മറുപടി നൽകും. വൈകിട്ട് ഇടതുപക്ഷ യുവജന സംഘടനാ നേതാക്കൾ പങ്കെടുക്കുന്ന സെമിനാർ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News