
തന്നെ ഒഴിവാക്കിയത് നോമിനേറ്റഡ് സ്ഥാനങ്ങളിൽ നിന്നു മാത്രമാണെന്നും കോൺഗ്രസുകാരനായി തുടരുമെന്നും കെ വി തോമസ്( kv thomas). ‘കഴിഞ്ഞ ദിവസം രാത്രി 11-ന് താരിഖ് അൻവറിന്റെ സന്ദേശം ലഭിച്ചു.
രാഷ്ട്രീയ കാര്യസമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നുമാണ് മാറ്റിയത്. AICC, KPCC അംഗത്വങ്ങളിൽ നിന്ന് മാറ്റിയിട്ടില്ല. ഇവ രണ്ടും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളാണ്.
കെ റെയിൽ വേണം. തൃക്കാക്കരയിൽ താൻ വികസന രാഷ്ട്രീയത്തിനൊപ്പം നിൽക്കും’, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെ റെയിലിനെ അന്ധമായി എതിർക്കരുതെന്നും വികസന പദ്ധതികൾക്കൊപ്പമാണ് താനെന്നും കെ വി തോമസ് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here