AWARDS:മലയാളിതാരങ്ങളുടെയും കലാകാരന്മാരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി മിർച്ചി മ്യൂസിക് അവാർഡ്

മലയാളിതാരങ്ങളുടെയും കലാകാരന്മാരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി മിർച്ചി മ്യൂസിക് അവാർഡ്

മലയാള സംഗീത വ്യവസായത്തിലെ മികച്ച പ്രതിഭകളെ അംഗീകരിക്കുന്നതിനായി മിര്‍ച്ചി നടത്തിയ സംഗീത മാമാങ്കം ‘മിര്‍ച്ചിമ്യൂസിക്അവാര്‍ഡ്‌’ ശ്രദ്ധേയമായി.മിർച്ചി സൗത്തിന്റെ 12-ാമത്എഡിഷന്‍ അവാർഡ് ആണ് സംഘടിപ്പിച്ചത്. അവാര്‍ഡുകളും സംഗീതവും നൃത്തവും ചിരിയും നിറഞ്ഞ ഒരു ആഘോഷരാത്രിയാണ് മിർച്ചി കാഴ്ചക്കാർക്ക് സമ്മാനിച്ചത്.

ശ്രുതിമധുരവും ഉജ്ജ്വലവുമായ പ്രകടനങ്ങള്‍ നല്‍കിയ രാവിൽ ശ്രദ്ധേയമായത് ശ്വേതാ മോഹന്റെ(SWETHA MOHAN ) സംഗീത വിരുന്നാണ്. ശ്വേത മോഹന്‍ തന്റെ അമ്മയും പിന്നണി ഗായികയുമായ(SINGER) സുജാതക്ക്(SUJATHA ) വേണ്ടിയൊരുക്കിയ ഹൃദയ സ്പര്‍ശിയായ ഗാനം പ്രേക്ഷകരെ ഈറനണിയിച്ചു.ഗായിക സുജാതയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത് സംവിധായകൻ പ്രിയദർശൻ(PRIYADARSHAN) ആണെന്നതും ശ്രദ്ധേയമായി.സുജാതയുടെ കരിയറിൽ “ചിത്രം “എന്നും അടയാളപ്പെടുത്തേണ്ട സിനിമയാണ്.

ഇതിഹാസ ചലച്ചിത്ര-നാടക സംഗീതസംവിധായകനായ അര്‍ജുനന്‍ മാസ്റ്ററിന് ശ്രീ.ജി.വേണുഗോപാലും (G VENUGOPAL)ശ്രീ.എം.ജയന്ദ്രനും(M JAYACHANDRAN) നല്‍കിയ ഹൃദയസ്പര്‍ശിയായ ആദരാഞ്ജലികള്‍ പ്രേക്ഷകരെ ഗൃഹാതുര സ്മരണയിലേക്ക് കൊണ്ട് പോയി.

സൂരജ്‌സന്തോഷ്, ജേക്‌സ്ബിജോയ്, ലേഖനായര്‍, അഫ്‌സല്‍യൂസഫ്, സുദീപ്കുമാര്‍, സംഗീതശ്രീകാന്ത്, വിനായക് ശശികുമാര്‍ തുടങ്ങി മലയാളിതാരങ്ങളുടെയും കലാകാരന്മാരുടെയും സാന്നിധ്യം അവാര്‍ഡ്‌നിശയെ ആകര്‍ഷകമാക്കി.തിളക്കവുംഗ്ലാമറുംനിറഞ്ഞ Mirchi Music Awards ഒരു ആഘോഷരാവ് ആണ്‌ പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചത്.

ഇന്‍ഡസ്ട്രിയിലെഅസാമാന്യപ്രതിഭകളെആഘോഷിക്കുന്നതിനായിമിര്‍ച്ചിമ്യൂസിക്അവാര്‍ഡ്‌സൗത്തിന്റെമറ്റൊരുപതിപ്പുമായിമടങ്ങിയെത്തുന്നതില്‍ തങ്ങള്‍ക്ക്അതിയായസന്തോഷമുണ്ടെന്ന് പ്രശാന്ത്പാണ്ഡെപറഞ്ഞു. ‘കഴിഞ്ഞ 12 വര്‍ഷമായി,സമാനതകളില്ലാത്ത സംഗീതപ്രതിഭകളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരുപ്രമുഖപ്ലാറ്റ്‌ഫോമായി മിര്‍ച്ചി മ്യൂസിക്അവാര്‍ഡ്‌ സൗത്ത്മാറികഴിഞ്ഞു.  ഞങ്ങള്‍ എപ്പോഴും പറയുന്നതു പോലെ, മ്യൂസിക്കോമിര്‍ച്ചികാസലാം’. പ്രശാന്ത്പാണ്ഡെപറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News