ജനപ്രീതി നേടിയ ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൗദി വെള്ളക്ക. മെയ് 20ന് തീയറ്ററിലൂടെയാണ് ചിത്രം പ്രേക്ഷകരിലെത്തുക. ചിത്രത്തിന്റെ ടീസര്‍ മോഹന്‍ലാലിന്റെയും മഞ്ജുവാര്യയുടെയും മറ്റു താരങ്ങളുടെയും സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറത്തിറക്കിയത്.
ആസിഫ് അലി, ടോവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, അനൂപ് മേനോന്‍, രജീഷ വിജയന്‍, അപര്‍ണ ബാലമുരളി, മമിത, നമിത പ്രമോദ് തുടങ്ങിയവരെ കൂടാതെ സംവിധായകരായ സക്കരിയ, ടിനു പാപ്പച്ചന്‍, ജിയോ ബേബി, അഷ്‌റഫ് ഹംസ എന്നിവരും ചേര്‍ന്ന് ഔദ്യോഗിക ടീസര്‍ റീലീസ് സോഷ്യല്‍ മീഡിയയിലൂടെ നിര്‍വഹിച്ചു.
ലുക്ക്മാന്‍ അവറാന്‍, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര, ഗോകുലന്‍, റിയ സെയ്റ, ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രാധാന്യമുള്ള വേഷങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വേഷങ്ങള്‍ ചെയ്തിരുന്ന മലയാള സിനിമയിലെ ഒട്ടനവധി പ്രഗല്‍ഭ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളിലും ചിത്രത്തിലുണ്ട്. മലയാളത്തില്‍ ആദ്യമായാണ് ഒരു മുഖ്യധാര ചിത്രത്തില്‍ ഇത്രയധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അഭിനേതാക്കള്‍ക്ക് കൂടി ശക്തമായ പ്രാധാന്യം നല്‍കി ഒരു ചിത്രം ഒരുക്കുന്നത് എന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.