
ട്രാൻസ്ജെൻഡർ(Transgender) വിഭാഗത്തിൽ നിന്നുള്ള നാല് പേരാണ് ഇക്കുറി ഡിവൈഎഫ്ഐ(DYFI) സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംഘടനയുടെ ഭാഗമായി മാറിയതിന് ശേഷം ജീവിതത്തിലുണ്ടായ വലിയ മാറ്റത്തെക്കുറിച്ചാണ് ഇവർക്ക് പറയാനുള്ളത്.
തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയംഗങ്ങളായ ശ്യാമ എസ് പ്രഭ, ശ്രീമൈ, കോട്ടയത്തുനിന്നുള്ള ലയ മരിയ ജയ്സൺ, തൃശൂർ ജില്ലാക്കമ്മിറ്റിയംഗം ദിയ എന്നിവരാണ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രതിനിനിധി സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതു ചർച്ചയിൽ മറ്റു ജില്ലാ ഡെലിഗേഷനേക്കാൾ മൂന്നു മിനിട്ടധികം ഇവർക്ക് പങ്കെടുക്കാം. തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ സംസ്ഥാന സമ്മേളന വേദിയിൽ വിശദമായി അവതരിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ സംഘടന ഇവർക്ക് നൽകുന്നത്. ഡിവൈഎഫ്ഐ ജീവിതത്തിൽ സൃഷ്ടിച്ച പുതിയ മാറ്റങ്ങളെക്കുറിച്ചാണ് പ്രതിനിധികൾക്ക് പങ്കുവെയ്ക്കാനുള്ളത്.
സമൂഹത്തിൽ ലൈംഗീക ന്യൂനപക്ഷങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ അഭിസംബോധന ചെയ്യാൻ കഴിഞ്ഞിട്ടുള്ളത് ഡിവൈഎഫ്യ്ക്ക് മാത്രമാണെന്നും ഇവർ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here