ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻറ് മുതൽ നിയമ സഭാംഗങ്ങൾ വരെ; ജനപ്രതിധികളുടെ നീണ്ട നിരയുമായി DYFI  സംസ്ഥാന സമ്മേളനം

ഇത്തവണത്തെ DYFI സമ്മേളനത്തിൽ പങ്കെടുക്കുന്നത് ജനപ്രതിധികളുടെ നീണ്ട നിര , സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻറ് മുതൽ നിയമ സഭാംഗങ്ങൾ വരെ സമ്മേളനത്തിൽ പങ്കെടുക്കുന്നു. കഴിഞ്ഞ തവണ ‘മൂന്ന് MLA മാർ ഉണ്ടായിരുന്ന DYFIക്ക് ഇത്തവണ ഇരട്ടിയിലധികം MLA മാരെ ഉണ്ട്. തദ്ദേശ സ്ഥാപനങ്ങൾ , ബോർഡ് , കമ്മീഷൻ ,സഹകരണ സ്ഥാപനങ്ങളിലും യുവജന പ്രതിനിധ്യം കൂടി

42 വർഷത്തെ DYFI ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയധികം ജനപ്രതിനിധികൾ പങ്കെടുക്കുന്ന ഒരു സംസ്ഥാന സമ്മേളനം ചേരുന്നത്. കഴിഞ്ഞ സമ്മേളനത്തിൽ എം സ്വരാജ് , എ എൻ ഷംസീർ , ആർ രാജേഷ് എന്നീ മൂന്ന് MLA മാർ മാത്രം ഉണ്ടായിരുന്നെങ്കിൽ ഇത്തവണ പ്രതിനിധികളിൽ 6 പേർ നിയമസഭാംഗങ്ങൾ ആണ് , കെ യു ജനീഷ് കുമാർ , എം വിജിൻ , എം എസ് അരുൺകുമാർ , എ രാജ , പി പി സുമോദ് , കെ എം സച്ചിൻ ദേവ് എന്നീ MLA മാരാണ് ഇത്തവണ പങ്കെടുക്കുന്നത്. DXFI പ്രവർത്തകർക്ക് ജനങ്ങൾക്കിടയിൽ പൊതു സ്വീകര്യത കൂടി വരികയാണെന്ന് MLA മാർ കൈരളി ന്യൂസിനോട് പറഞ്ഞു

പി പി സുമോദ് , എം എസ് അരുൺകുമാർ , എ രാജ , എം വിജിൻ , സച്ചിൻ ദേവ് സൈറ്റുകൾ പത്ത് സെക്കൻഡ് വീതംDYFI അഖിലേന്ത്യാ അധ്യക്ഷൻ AA റഹീം രാജ്യസഭാ ഗം ആയതോടെ DYFI പ്രാതിനിധ്യം പാർലമെൻറിലും എത്തി. സംസ്ഥാന അധ്യക്ഷൻ എസ് സതീഷ് , യുവജനക്ഷേമ ബോർഡിൻ്റെ വൈസ് ചെയർമാനും ,കേന്ദ്ര കമ്മിറ്റി അംഗം ഡോ. ചിന്താ ജെറോം യുവജന കമ്മീഷൻ ചെയർപേഴ്സണുമാണ്. തിരുവനന്തപുരം ജില്ലാ സെക്രടറി ഡോ. ഷിജുഖാൻ ശിശുക്ഷേമ സമിതിയുടെ ജനറൽ സെക്രടറിയാണ്.

ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ മേയർ ആര്യാ രാജേന്ദ്രൻ , സംസഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയാ മറിയം തോമസ് , മലമ്പുഴയിലെ പട്ടികവർഗ്ഗ പഞ്ചായത്ത് പ്രസിഡൻറ് രാധിക മാധവൻ അടക്കം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ നിരവധി പേരാണ് സമ്മേളന പ്രതിനിധികൾ , സഹകരണ സംഘങ്ങൾ , യൂത്ത് കമ്മീഷൻ , ബോർഡ് അംഗങ്ങൾ , സർവ്വകലാശാല യൂണിയൻ ഭാരവാഹികൾ അടക്കം വലിയൊരു നിരയാണ് സമ്മേളത്തിൽ പങ്കെടുക്കുന്നത്.

യുവജന സംഘടന പ്രവർത്തകരെ വളർത്തി എടുക്കുന്നതിൽ ഇടതു പക്ഷ പ്രസ്ഥാനങ്ങൾ പുലർത്തുന്ന ജാഗ്രതയും ,അവധാനതയുമാണ് ഇത്രയധികം യുവ ജനപ്രതിനിധികൾ വർദ്ധിക്കാൻ ഉള്ള കാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News