
തീയറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് പ്രിത്വിരാജും സുരീജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ജനഗണമന. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത മട്ടാണ്. എന്നാല്‍ ചിത്രത്തിന് കിട്ടുന്ന കയ്യടികള്‍ക്ക് മെഗാ സ്റ്റാര്‍ മമ്മൂക്കയ്ക്കാണ് സംവിധായകന്‍ ഡിജോ ജോസ് ആന്റണി നന്ദി പറയുന്നത്.
മമ്മൂട്ടിയുടെ നരേഷനോടെ ചിത്രം തുടങ്ങാന്‍ സാധിച്ചുവെന്നും. ചിത്രത്തിന് ലഭിക്കുന്ന പ്രതികരണളില്‍ സന്തോഷമുണ്ടെന്നും ഡിജോ പറഞ്ഞു. സിനിമയ്ക്ക് കിട്ടുന്ന കയ്യടിക്ക് ഞാന്‍ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാര്‍ മമ്മൂക്കയ്ക്കാണ്.
‘മമ്മൂക്കയുടെ നരേഷനോടെ ജനഗണമന സിനിമ തുടങ്ങാന്‍ സാധിച്ചു. മമ്മൂക്കയോട് ഒരായിരം നന്ദി പറയുന്നു ഈ അവസരത്തില്‍… ഒരുപാട് സന്തോഷം.
ക്വീന്‍ ആണ് ഡിജോയുടെ ആദ്യ ചിത്രം’
View this post on Instagram
സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറുകളിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here