പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചെന്ന കേസ്; ജിഗ്നേഷ് മേവാനിക്ക് ജാമ്യം|Jignesh Mevani

വനിത പൊലീസ് ഓഫീസറെ കയ്യേറ്റം ചെയ്തുവെന്ന കേസിലും ജിഗ്നേഷ് മേവാനി എം.എല്‍.എയ്ക്ക് ജാമ്യം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലാണ് മേവാനി ആദ്യം അറസ്റ്റിലാകുന്നത്. അറസ്റ്റിലായ ജിഗ്നേഷിന് അസമിലെ കോടതി ജാമ്യം നല്‍കിയതിനു തൊട്ടുപിന്നാലെയാണ് പൊലീസുകാരിയോട് മോശമായി പെരുമാറിയെന്ന പുതിയ കേസ് ചുമത്തി ഈ മാസം 25ന് വീണ്ടും അറസ്റ്റു ചെയ്തത്. ഇന്ത്യയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വരുന്ന അതേ ദിവസമായിരുന്നു ജിഗ്നേഷ് മേവാനി അറസ്റ്റിലായത്. അസമിലെ ഗുവാഹത്തിയില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ അസം പൊലീസ് ഗുജറാത്തിലെത്തിയാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. പാലന്‍പൂര്‍ സര്‍ക്യൂട്ട് ഹൗസില്‍ വച്ച് അറസ്റ്റിലായ മേവാനിയെ പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഗുവാഹത്തിയിലേക്കും കൊണ്ടുപോയിരുന്നു.

മോദിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ തെളിവാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് നേരത്തേ മേവാനി പ്രതികരിച്ചിരുന്നു. അസമില്‍ നിന്നുള്ള പ്രാദേശിക ബിജെപി നേതാവ് അരൂപ് കുമാര്‍ ഡേ നല്‍കിയ പരാതിയിലാണ് നേരത്തേ മേവാനിയെ അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, ആരാധനാലയത്തെച്ചൊല്ലി പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നേരത്തേ മേവാനിക്കെതിരെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News