Food: കിടിലം ടേസ്റ്റുള്ള കുരുമുളക് ചിക്കന്‍ തയാറാക്കാം

ചിക്കന്‍ പല തരത്തില്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട. എന്നാല്‍ നാടന്‍ കുരുമുളകിട്ട് ഒരു വെറൈറ്റി കുരുമുളക് ചിക്കന്‍ ഉണ്ടാക്കി നോക്കാം. പൊറോട്ടയോടൊപ്പവും ചോറിനോടൊപ്പവുമൊക്ക ഇത് ഗംഭീര കോമ്പിനേഷനായിരിക്കും.

ചേരുവകള്‍
ചിക്കന്‍ ചെറുതായി അരിഞ്ഞത് ഉപ്പ്, കുരുമുളക് പൊടി, മഞ്ഞള്‍പൊടി ഇവ ചേര്‍ത്ത് വേവിച്ചെടുത്തത് – മ്മ കിലോ
കുരുമുളക് ചതച്ചത് – 2 ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – 3 ടീസ്പൂണ്‍ വീതം
ചെറിയ ഉള്ളി ചതച്ചത് – 2 കപ്പ്
സവാള നീളത്തില്‍ അരിഞ്ഞത് – 1 കപ്പ്
ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചൂടായ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി ഇവ ചേര്‍ത്ത് നല്ലപോലെ വയറ്റുക. ഇതില്‍ വേവിച്ചു മാറ്റിവച്ച കോഴി കഷണങ്ങള്‍, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നല്ലപോലെ വഴറ്റിയെടുക്കുക. ഇതില്‍ കുരുമുളകുപൊടി ചതച്ചത് ചേര്‍ക്കുക. ഇതില്‍ മുളകുപൊടി, മല്ലപൊടി ഉപയോഗിക്കുന്നില്ല. അവസാനം വരട്ടിയെടുത്ത കഷണങ്ങളില്‍ അരിഞ്ഞുവച്ച സവാള കൊണ്ട് അലങ്കരിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here