
മുന്‍നിര ബ്രാന്‍ഡായ റിയല്‍മിയുടെ ജിടി നിയോ 3 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗെയിമിങ് യുസേഴ്‌സിനെ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ പ്രീമിയം ഫോണാണിത്. ഏറ്റവും വേഗമേറിയ ബാറ്ററി ചാര്‍ജിങ് സംവിധാനമാണ് ഫോണിലെ പ്രധാന സവിശേഷത. 150വാട്ട്‌സിന്റെ ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്നതാണ് ജിടി നിയോ 3. 5 മിനിറ്റിനുള്ളില്‍ പകുതി ബാറ്ററി നിറയ്ക്കാന്‍ കഴിയുമെന്നാണ് റിയല്‍മി അവകാശപ്പെടുന്നത്. മുഴുവന്‍ ബാറ്ററിയും ചാര്‍ജ് ചെയ്യാന്‍ ഏകദേശം 17 മിനിറ്റ് സമയം മതി.
റിയല്‍മി ജിടി നിയോ 3 യുടെ രണ്ട പതിപ്പുകളാണ് ് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. ഒന്ന് അള്‍ട്രാ ഫാസ്റ്റ് 150വാട്ട്‌സ് ചാര്‍ജിങും മറ്റൊന്ന് 80വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജിങും. 150വാട്ട്‌സ് ചാര്‍ജിങ് സാങ്കേതികവിദ്യ ചില ഉപഭോക്താക്കളെ വശീകരിക്കുമെങ്കിലും ചിലര്‍ക്ക് അത്ര വേഗത്തിലുള്ള ചാര്‍ജിങ് ആവശ്യമുണ്ടാകില്ല. അവര്‍ക്ക് ജിടി നിയോ3 80വാട്ട്‌സ് മതിയാകും. മറ്റ് മോഡലുകളെ അപേക്ഷിച്ച് ഇതിന്റെ വില കുറവാണ്.
റിയല്‍മി ജിടി നിയോ 3 യുടെ ചാര്‍ജിങ് വേഗത്തെ അടിസ്ഥാനമാക്കി രണ്ട് വേരിയന്റുകളിലാണ് വരുന്നത്. എന്നാല്‍ അവയുടെ സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളും കണക്കിലെടുക്കുകയാണെങ്കില്‍ മൂന്നു വേരിയന്റുകളുണ്ടാകും. 80വാട്ട്‌സ് വേരിയന്റിന് രണ്ട് സ്റ്റോറേജ് മോഡലുകളുണ്ട് 8ജിബി/128ജിബി. ഇതിന്റെ വില 36,999 രൂപയാണ്. 8ജിബി/256ജിബി വേരിയന്റിന്റെ വില 38,999 രൂപയുമാണ്. 150ണ വേരിയന്റിന് ഒരു മെമ്മറി കോണ്‍ഫിഗറേഷന്‍ മാത്രമേയുള്ളൂ. 12ജിബി/256ജിബി വേരിയന്റിന്ന് 42,999 രൂപയാണ് വില. ഫ്‌ലിപ്പ്കാര്‍ട്ടിലും അടുത്തുള്ള ഷോപ്പുകളിലും മെയ് 4 ന് ഉച്ചയ്ക്ക് 12 മണിക്കാണ് ആദ്യ വില്‍പന.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here