K Rail:കെ റെയില്‍ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ്സുകാര്‍ മര്‍ദ്ദിച്ചു

കണ്ണൂരിലെ ധര്‍മ്മടത്ത് കെ റെയില്‍ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ്സുകാര്‍ മര്‍ദ്ദിച്ചു. എഞ്ചിനീയര്‍മാരായ അരുണ്‍ എം ജി, ശ്യാമ എന്നിവരെയാണ് മര്‍ദ്ദിച്ചത്. ധര്‍മ്മടത്ത് കെ റെയില്‍ പ്രതിഷേധത്തിനിടെയാണ് മര്‍ദ്ദനമുണ്ടായത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റ ശ്രമവും അസഭ്യവര്‍ഷവുമുണ്ടായി. പ്രകോപനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മര്‍ദ്ദനമുണ്ടായത്.

അതേസമയം കെ റെയില്‍( k rail) വിരുദ്ധസമരം നടത്തുന്നത് യുഡിഎഫും ബിജെപിയുമാണെന്ന് സിപിഐ എം(cpim) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍(kodiyeri balakrishnan) പറഞ്ഞു. റെയില്‍ കടന്ന് പോകുന്ന ഭാഗങ്ങളിലെ സ്ഥലമുടമകള്‍ കെ റെയില്‍ അനുകൂല നിലപാട് എടുത്തിട്ടും രാഷ്ട്രീയ കാരണങ്ങളാലാണ് യുഡിഎഫുകാരും ബിജെപിക്കാരും കല്ല് പിഴുതുമാറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here