CBI 5: സേതുരാമയ്യരെ ഇന്ന് ബുര്‍ജ് ഖലീഫയില്‍ കാണാം; സിബിഐ 5 ട്രെയിലര്‍ ഇന്ന് ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കും

മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സസ്‌പെന്‍സ് ത്രില്ലര്‍ മമ്മൂട്ടി ചിത്രം സിബിഐ 5 ദ ബ്രെയിന്‍ റിലീസിന് ഇനി 2 നാള്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ന് ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ചിത്രത്തിന്റെ ലൈറ്റ് അപ്പ് പ്രൊമോ പ്രദര്‍ശനം നടക്കും.

ഇന്ന് രാത്രി യു.എ.ഇ സമയം എട്ടരയ്ക്കും ഒമ്പതിനുമിടയിലാണ് സേതുരാമയ്യര്‍ ബുര്‍ജ് ഖലീഫയില്‍ എത്തുകയെന്ന് സിനിമയുടെ ഗള്‍ഫ് വിതരണക്കാരായ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് അറിയിച്ചു. സിനിമയുടെ ആഗോളപ്രദര്‍ശനത്തിന്റെ മുന്നോടിയാണ് ബുര്‍ജ് ഖലീഫയിലെ ട്രെയിലര്‍ പ്രദര്‍ശനം. മെയ് ഒന്നിനാണ് സിബിഐ അഞ്ചാം ഭാഗം തിയേറ്ററുകളിലെത്തുന്നത്

സിബിഐ അഞ്ചിന്റെ പ്രധാന ആകര്‍ഷണം നടന്‍ ജഗതിയുടെ തിരിച്ചുവരവ് തന്നെയാണ്. സിബിഐ അഞ്ചാം ഭാഗം വരുന്നുവെന്ന പ്രഖ്യാപനം മതല്‍ ഏറെ പേര്‍ ചോദിച്ച കാര്യമായിരുന്നു ജഗതിയും ചിത്രത്തില്‍ ഉണ്ടാകുമോ എന്നത്. ഈ ചോദ്യങ്ങള്‍ക്കെല്ലാമാണ് വിരാമമിട്ടായിരുന്നു നടന്റെ തിരിച്ചുവരവ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. സിബിഐ സീരീസുകളില്‍ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രമെന്ന കുറ്റാന്വേഷകന്‍ ഇല്ലാത്ത അഞ്ചാം പതിപ്പിനെ പറ്റി ആലോചിക്കാന്‍ പോലും സാധിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുക ആയിരുന്നു. മകന്‍ രാജ്കുമാറും ചിത്രത്തില്‍ ജഗതിക്കൊപ്പം ഉണ്ടാകും.

ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകും. 1988ലാണ് മ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News