Subair:പാലക്കാട് സുബൈര്‍ വധം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ വധത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. ആര്‍എസ്എസ് പ്രവര്‍ത്തകരായ വിഷ്ണു, മനു എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണു, ആദ്യം നടന്ന കൊലപാതക ശ്രമത്തില്‍ പങ്കെടുത്തയാളാണ്. മനു ഗൂഡാലോചനയില്‍ പങ്കെടുത്തയാള്‍.
സഞ്ജിത്ത് വധത്തിന്റെ തുടര്‍ച്ച തന്നെയാണ് ഈ കൊലപാതകം. ശ്രീനിവാസന്‍ വധക്കേസില്‍ കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും എസ് പി പ്രതികരിച്ചു.

സുബൈറിന്റേത് രാഷ്ടീയ കൊലപാതകമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറയുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി. സഞ്ജിത്തിന്റെ സുഹൃത്തായ രമേശ് ആണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്നും രണ്ട് വട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News