
(KSEB)കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി ചര്‍ച്ച നടത്തി. ഇതോടെ ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തി വന്ന സമരം ഒത്തു തീര്‍പ്പ് ആകാന്‍ സാധ്യതയെന്നാണ് വിവരം. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് പുരോഗതി. തുടര്‍ ചര്‍ച്ച മെയ് 5 ന് നടക്കും. അതുവരെ മന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് പരസ്യ പ്രക്ഷോഭ പരിപാടി നിര്‍ത്തി വയ്ക്കാന്‍ ഓഫീസര്‍സ് അസോസിയേഷന്‍ തീരുമാനിച്ചു. ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറും ജനറല്‍ സെക്രട്ടറി ബി ഹരികുമാറും ചര്‍ച്ചയില്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here