DYFI സംസ്ഥാന സമ്മേളനം; പൊതു ചര്‍ച്ച പൂര്‍ത്തിയായി

(DYFI)ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിലെ പൊതു ചര്‍ച്ച പൂര്‍ത്തിയായി. സംസ്ഥാന കമ്മറ്റിക്ക് വേണ്ടി വി കെ സനോജ്(VK Sanoj) മറുപടി പറഞ്ഞു. മാധ്യമങ്ങള്‍ സമ്മേളനത്തെ പറ്റി വ്യാജ വാര്‍ത്ത ചമയ്ക്കുന്നുവെന്ന് DYFI ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 6 മണിക്കൂര്‍ 12 മിനിറ്റ് നീണ്ട് നിന്ന പൊതു ചര്‍ച്ചയില്‍ സംഘടനാ പ്രവര്‍ത്തനങ്ങളുടെ നേട്ട കോട്ടങ്ങള്‍ പ്രതിനിധികള്‍ വിലയിരുത്തി. സംഘടനാ പ്രവര്‍ത്തനത്തിലെ വീഴ്ച്ചകള്‍ സ്വയം വിമര്‍ശനത്തോടെ ചര്‍ച്ചയില്‍ തുറന്ന് കാട്ടി. പ്രവര്‍ത്തന റിപ്പോര്‍ട്ടിനെ അധീകരിച്ച് നടന്ന ചര്‍ച്ചയില്‍ 44 പേര്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് പ്രത്യേകം 12 മിനിറ്റ് അനുവദിച്ചിരുന്നു. 3 പേര്‍ ട്രാന്‍സ് വിഭാഗത്തില്‍ നിന്നും, 12 വനിതകളും ചര്‍ച്ചയില്‍ ഭാഗമായി.

രാഷ്ട്രീയ ഉള്ളടക്കം ഉള്ള ചര്‍ച്ചകള്‍ ആണ് നടന്നതെന്ന് DYFI ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിനും,കെ.യു ജനീഷ് കുമാറിനും എതിരെ രൂക്ഷ വിമര്‍ശനം എന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ ഭാരവാഹികള്‍ വിമര്‍ശിച്ചു. സംഘടനാ റിപ്പോര്‍ട്ടിന് നാളെ രാവിലെ DYFI പ്രസിഡന്റ് എ എ റഹീം മറുപടി പറയും. പുതിയ സംസ്ഥാന കമ്മിറ്റിയേയും, ഭാരവാഹികളെ തിരഞ്ഞെടുക്കും, ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരണവും അഖിലേന്ത്യാ സമ്മേളന പ്രതിനിധികളെയും നാളെ തിരഞ്ഞെടുപ്പും നാളെ നടക്കും. നാളെ നടക്കുന്ന പൊതു സമ്മേളനം CPIM പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും. രണ്ട് ലക്ഷം പേര്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News