Gold smuggling:കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; 6.26 കിലോ സ്വര്‍ണം പിടിച്ചെടുത്തു

(Karipur)കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡി ആര്‍ ഐയുടെ വന്‍ സ്വര്‍ണവേട്ട. 6.26 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ആറ് യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഈ സ്വര്‍ണത്തിന് മൂന്നേകാല്‍ക്കോടി രൂപയോളം വില വരും. ഇന്‍ഡിഗോ വിമാനത്തിലാണ് സ്വര്‍ണവുമായി ആറുപേരെത്തിയത്. മിശ്രിത രൂപത്തില്‍ സ്വര്‍ണം കടത്താനുള്ള ശ്രമമാണ് ഡി ആര്‍ ഐ തടഞ്ഞത്.

അതിനിടെ തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ ഹവാല ഇടപാട് വഴിയാണ് സ്വര്‍ണ്ണക്കടത്തിന് പണം നല്‍കിയതെന്ന് ഷാബിന്റെ മൊഴി. ഷാബിന്‍ മുടക്കിയത് 65 ലക്ഷം രൂപയും മറ്റ് കൂട്ടാളികള്‍ മുടക്കിയത് 35 ലക്ഷം രൂപയുമാണ്. ഒരു കോടി രൂപ ദുബായിലുള്ള സിറാജുദീന് അയച്ചുകൊടുത്തതായും റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസില്‍ ലീഗ് നേതാവ് ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ കസ്റ്റംസിന്റെ പിടിയിലായിരുന്നു. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകനായ ഷാബിന്‍ കേസിലെ രണ്ടാം പ്രതിയാണ്. ഷാബിനെ കൊച്ചിയില്‍ നിന്നാണ് കസ്റ്റംസ് പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News