കേരള ഗെയിസും എക്‌സ്‌പോയും ഇന്ത്യയിലെ തന്നെ ആദ്യ ഉദ്യമം: മന്ത്രിഎം വി ഗോവിന്ദന്‍ മാസ്റ്റര്‍|MV Govindan Master

കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 29 മുതല്‍ മെയ് 10 വരെ കനകക്കുന്നില്‍ വച്ച് നടക്കുന്ന കെഒഎ എക്സ്പോയ്ക്ക് തിരിത്തെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ മേള ഉദ്ഘാടനം ചെയ്തു. കേരള ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ഗെയിംസും അതിനോട് അനുബന്ധിച്ച് നടക്കുന്ന എക്‌സ്‌പോയും ഇന്ത്യയിലെ തന്നെ ആദ്യ ഉദ്യമമാണെന്ന് മന്ത്രി പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.സുനില്‍ കുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ചു.

റിട്ട. ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍നായര്‍ മുഖ്യ പ്രഭാഷണം നടത്തി. സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് കേരള ഗെയിംസ്. ഭാവി ഒളിമ്പിക് താരങ്ങളായി കേരള ഗെയിംസ് വിജയികള്‍ മാറും. കുട്ടികളിലെ കഴിവുകള്‍ കണ്ടെത്തി അവര്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനം നല്‍കി കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ ഇത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വഹിച്ച പങ്ക് വലുതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എസ്. രാജീവ്, ട്രഷറര്‍ എം.ആര്‍. രഞ്ജിത്, സീനിയര്‍ വൈസ് പ്രസിഡന്റ് പി. മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് എസ്.എന്‍. രഘു ചന്ദ്രന്‍ നായര്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്. ബാലഗോപാല്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എസ്.എസ്. സുധീര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടന ചടങ്ങിനെ തുടര്‍ന്ന് ജനപ്രിയ ഗായകര്‍ നരേഷ് അയ്യരും ആലാപ് രാജും അവതരിപ്പിച്ച സംഗീത നിശ അരങ്ങേറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here