Covid:കൊവിഡ് സാഹചര്യത്തില്‍ ചൈനയില്‍ നിന്നും ഇന്ത്യയിലെത്തിയ വിദ്ധ്യാര്‍ത്ഥികള്‍ക്ക് ചൈനയിലേക്ക് തിരികെ മടങ്ങാം|China

(Covid)കൊവിഡിനെ തുടര്‍ന്ന് ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് തിരികെ എത്തിയ വിദ്ധ്യാര്‍ത്ഥികള്‍ക്ക് ചൈനയിലേക്ക് തിരികെ പോകാനാകും. ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കാമെന്ന് ചൈന അറിയിച്ചത്. ഇതിനായി ഇന്ത്യന്‍ എംബസി വിദ്യാര്‍ത്ഥികളുടെ പട്ടിക കൈമാറണം. ചൈനയിലേക്ക് പോകേണ്ട വിദ്യാര്‍ത്ഥികള്‍ അവരുടെ വിവരങ്ങള്‍ മെയ് 8ന് മുന്നേ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഏകദേശം 23000 വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ നിന്ന് എത്തി എന്നാണ് പുറത്തുവന്ന കണക്കുകള്‍. കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കണമെന്നും, അതിന്റെ ചിലവ് വിദ്യാര്‍ത്ഥികള്‍ തന്നെ വഹിക്കണമെന്നും ചൈന അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here