Afghanistan:അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ സ്‌ഫോടനം; 10 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ കാബൂളിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഈ മാസം 22-ാം തീയതി അഫ്ഗാനിസ്ഥാനിലെ ഷിയ മുസ്ലിം പള്ളിയിലുണ്ടായ സ്ഫോടനത്തിലും 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് 40 പേര്‍ക്കാണ് പരുക്കേറ്റത്. മസാരെ ഷരീഫ് നഗരത്തിലുള്ള പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടയിലാണ് സ്ഫോടനമുണ്ടായത്.

20ന് പുലര്‍ച്ചെ കാബൂളിലുണ്ടായ സ്ഫോടനത്തിലും രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതും ഷിയ വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഈ മാസംതന്നെ ഇതേ പ്രദേശത്ത് സ്‌കൂളിലുണ്ടായ സ്ഫോടനത്തില്‍ ആറ് കുട്ടികള്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News